തൃശൂർ: കേരള സംഗീത നാടക അക്കാഡമി സംഘടിപ്പിക്കുന്ന 2025ലെ സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിലേക്കുള്ള പത്ത് നാടകങ്ങൾ തെരഞ്ഞെടുത്തു. ഏപ്രിൽ 19 മുതൽ 23 വരെ അക്കാഡമിയിൽ നടക്കുന്ന പ്രൊഫഷണൽ നാടകമത്സരത്തിൽ മത്സരിക്കും. രാവിലെ 10.30 നും വൈകീട്ട് ആറിനുമായി കെ.ടി. മുഹമ്മദ് തിയേറ്ററിൽ നാടകങ്ങൾ അരങ്ങേറുമെന്ന് അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു.
നാടകങ്ങൾ: ജന്മം (ചൈത്രതാര തിയ്യറ്റേഴ്‌സ്), വംശം (അജന്ത തിയേറ്റർ ഗ്രൂപ്പ്) സുകുമാരി (തിരുവനന്തപുരം നവോദയ), പകലിൽ മറഞ്ഞിരുന്നൊരാൾ (വള്ളുവനാട് ബ്രഹ്മ), ഒറ്റ മുറിയിലെ പെണ്ണ് (അയനം നാടകവേദി) അങ്ങാടിക്കുരുവികൾ (പീപ്പിൾസ് തിയറ്റേഴ്‌സ്), താഴ്‌വാരം (സൗപർണിക തിരുവനന്തപുരം), നവജാതശിശു വയസ് 84 (അമ്പലപ്പുഴ സാരഥി), സൈറൺ (സദ്ഗമയ) കാലം പറക്ക്ണ് (കോഴിക്കോട് സങ്കീർത്തന,).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |