തൃശൂർ: സെന്റ് തോമസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ''സ്റ്റാർസ് ' കോളേജിലെ നൂറോളം അർഹരായ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുന്നു. കോളേജിലെ വിവിധ വകുപ്പ് തലവന്മാർ പങ്കെടുത്ത യോഗത്തിൽ വച്ച് ' സ്റ്റാർസ് ' പ്രസിഡന്റ് സി.എ.ഫ്രാൻസിസ്, സെക്രട്ടറി ജെയിംസ് മുട്ടിക്കൽ, ട്രഷറർ സി.വി.അജി എന്നിവർ ചേർന്നാണ് പ്രിൻസിപ്പൽ ഫാ.ഡോ.മാർട്ടിൻ കൊളമ്പ്രത്തിനു ചെക്ക് കൈമാറിയത്.
പഠനത്തിലും പാഠ്യേതര രംഗത്തും മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് വർഷം തോറും നൽകുന്ന ക്യാഷ് അവാർഡുകൾക്കായ് അമ്പതു ലക്ഷം രൂപയുടെ എൻഡോവ്‌മെന്റുകളും ' സ്റ്റാർസ് ' നേരത്തെ സ്ഥാപിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |