
തൃശൂർ: യൂണിവേഴ്‌സൽ സൊസൈറ്റി ഫൊർ ശ്രീരാമ കോൺഷ്യസ്‌നെസ് (രാംപ്രസ്ഥാൻ) മാനവശ്രീ പുരസ്‌കാരത്തിന് തൃശൂരിലെ ചെമ്മാപ്പിള്ളി സ്വദേശി ഗിരീഷ് ഏറാട്ട് അർഹനായി. തൃപ്രയാർ ക്ഷേത്രവുമായി ബന്ധപ്പെട്ട രാമായണത്തിലെ സേതുബന്ധനത്തെയും ചൂഢാരത്‌ന ഘോഷയാത്രയെയും ജനശ്രദ്ധയാകർഷിക്കുന്ന വിധം പുനരുജ്ജീവിപ്പിച്ച ഗിരീഷ് ആദ്ധ്യാത്മിക പ്രഭാഷകനും എഴുത്തിനിരുത്തൽ ആചാര്യനുമാണ്. തൃശൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടറാണ്. ഏപ്രിൽ രണ്ടിന് പെരിങ്ങുളത്ത് നടക്കുന്ന ശ്രീരാമ നവമി ആഘോഷത്തിൽ പുരസ്‌കാരം കൈമാറും. കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ ശാന്ത എസ്. പിള്ളയും ഗിരീഷിനൊപ്പം മാനവശ്രീ പുരസ്‌കാരം പങ്കിട്ടു. മാനവരത്‌നം പുരസ്‌കാരത്തിന് ഡോ. കെ.എസ്. കിഷോർലാൽ അർഹനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |