SignIn
Kerala Kaumudi Online
Wednesday, 22 April 2026 4.44 PM IST

യു എസ് ടി ട്രിവാൻഡ്രം മാരത്തൺ മൂന്നാം പതിപ്പ് നവംബർ 15ന് 

Increase Font Size Decrease Font Size Print Page

ust

തിരുവനന്തപുരം: പ്രമുഖ എഐ, ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ് ടി സംഘടിപ്പിക്കുന്ന ട്രിവാൻഡ്രം മാരത്തണിന്റെ മൂന്നാം പതിപ്പ് നവംബർ 15 ന് നടക്കും. എൻഇബി സ്‌പോർട്‌സിന്റെ പങ്കാളിത്തത്തോടു കൂടിയാണ് യു എസ് ടി ട്രിവാൻഡ്രം മാരത്തൺ 2026 സംഘടിപ്പിക്കുന്നത് .

തിരുവനന്തപുരത്തെ ഏറ്റവും വലിയ മാരത്തണിൽ നാല് വ്യത്യസ്ത വിഭാഗങ്ങളിലായി 15,000-ത്തിലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷത്തെ യുഎസ് ടി ട്രിവാൻഡ്രം മാരത്തണിൽ കമ്പനിയുടെ ഇന്ത്യയിലുള്ള വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള അനവധി ജീവനക്കാർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ,​

കഴിഞ്ഞ വർഷത്തിനു സമാനമായി, ഫുൾ മാരത്തൺ, ഹാഫ് മാരത്തൺ, 10 കെ റൺ, 5 കെ റൺ എന്നിങ്ങനെ നാലു വിഭാഗങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. യു എസ് ടി കാമ്പസിൽ നിന്ന് ആരംഭിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ക്യാമ്പസിൽ സമാപിക്കുന്ന വിധത്തിലാണ് മാരത്തൺ ആസൂത്രണം ചെയ്തിട്ടുള്ളത്.

"കേരളത്തിലെ ഏറ്റവും വലിയ മാരത്തണിന്റെ മൂന്നാം പതിപ്പ് പ്രഖ്യാപിക്കുന്നതിൽ യുഎസ് ടി യ്ക്ക് അതിയായ സന്തോഷമുണ്ട്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ നേടിയ വൻ വിജയവും മാരത്തണിനു ലഭിച്ച മികച്ച പ്രതികരണവും ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ പ്രാധാന്യം അടിവരയിടുകയുണ്ടായി. ശാരീരികവും മാനസികവുമായ ക്ഷേമത്തെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ദൗത്യം കൂടുതൽ അർത്ഥവത്തായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ മൂന്നാം വർഷത്തിൽ യു എസ് ടി ട്രിവാൻഡ്രം മാരത്തൺ യത്നിക്കും. ഈ സംരംഭത്തിൽ പങ്കെടുക്കാനായി രാജ്യമെമ്പാടുമുള്ള ജനങ്ങളെ സ്വാഗതം ചെയ്യുന്നു. ഈ വർഷത്തെ മാരത്തൺ ഒരു മികച്ച വിജയമാകുമെന്നാണ് പ്രതീക്ഷയെന്ന് യുഎസ് ടി പ്രസിഡന്റ് അലക്സാണ്ടർ വർഗീസ് പറഞ്ഞു. ഫിറ്റ്നസിന്റെയും ആരോഗ്യകരമായ ജീവിതശൈലിയുടെയും സന്ദേശം വലിയ രീതിയിൽ ഉയർത്തിപ്പിടിക്കാൻ ഈ സംരംഭത്തിലൂടെ സാധിക്കുമെന്ന് എൻ ഇ ബി സ്പോർട്സ് സിഎംഡി നാഗരാജ് അഡിഗ പ റഞ്ഞു.

തിരുവനന്തപുരത്തെ ഏറ്റവും വലിയ മാരത്തണിൽ പങ്കെടുക്കാൻ ഈ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം:


https://mysamay.in/public/event/info/e3e02f08-0651-493f-b7eb-953a359bf17f%3Fcmeta%3DNsVT4A0i27

കൂടുതൽ വിവരങ്ങൾക്ക്: https://www.trivandrummarathon.com

TAGS: UST TRIVANDRUM MARATHON, UST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.