
പ്ലസ് ടു പരീക്ഷ കഴിഞ്ഞു. വിദ്യാർത്ഥികളും രക്ഷിതാക്കളും ഉപരിപഠന മേഖല കണ്ടെത്താനുളള തയ്യാറെടുപ്പിലാണ്. ബിരുദ പ്രോഗ്രാമുകൾക്ക് ചേരുമ്പോൾ താത്പര്യവും അഭിരുചിയും തൊഴിൽ സാദ്ധ്യതയും ഉള്ള വിഷയങ്ങൾ വേണംതിരഞ്ഞെടുക്കാൻ. മികച്ച വരുമാനവും കണ്ടെത്താനാകണം.
1. ഡിജിറ്റൽ, ഹെൽത്ത് ടെക്ക് കോഴ്‌സുകൾ
ഐ.ടി അധിഷ്ഠിത സേവനം, സോഫ്റ്റ് വെയർ ആൻഡ് സർവ്വീസസ് മേഖലയിൽ ഡിജിറ്റൽ സാങ്കേതിക രംഗത്തെ വളർച്ച ദൃശ്യമാണ്. കംപ്യൂട്ടർ സയൻസ്/എൻജിനിയറിംഗ് രംഗത്ത് ഓട്ടമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ അനലിറ്റിക്‌സ്, ഡാറ്റാ മാനേജ്‌മെന്റ്, സൈബർ സെക്യൂരിറ്റി, ഇന്റർനെറ്റ് ഒഫ് തിങ്‌സ്, ബ്ലോക്ക് ചെയിൻ ടെക്‌നോളജി, ഓഗ്‌മെന്റഡ് റിയാലിറ്റി, മെഷീൻ ലേണിംഗ്, വിർച്വൽ റിയാലിറ്റി എന്നിവയിൽ കൂടുതൽ തൊഴിലവസരങ്ങൾ രൂപപ്പെടും.
ഹെൽത്ത് കെയർ, അഗ്രിക്കൾച്ചർ, വിദ്യാഭ്യാസം, ഇലാൻഡ് റിക്കോർഡ്‌സ് എന്നിവയിൽ ടെക്‌നോളജി വൻ തൊഴിലവസരങ്ങൾക്കിടവരുത്തും. ഫിൻടെക്ക്, അഗ്രിടെക്ക്, അഗ്രി അനലിറ്റിക്‌സ്, ഡ്രോൺ ടെക്‌നോളജി, പ്രിസിഷൻ ഫാമിംഗ് എന്നിവ കൂടുതൽ വളർച്ച കൈവരിക്കും.
ആരോഗ്യമേഖലയിൽ ഹെൽത്ത് ടെക് കോഴ്‌സുകൾക്ക് സാദ്ധ്യതയേറും. ബയോമെഡിക്കൽ എൻജിനിയറിംഗ്, ഹെൽത്ത് അനലിറ്റിക്‌സ്, എപ്പിഡെമിയോളജി, പബ്ലിക് ഹെൽത്ത്, വൈറോളജി, വാക്‌സിൻ ടെക്‌നോളജി, കെയറിംഗ് ഇമ്മ്യൂണോളജി എന്നിവ ഇവയിൽപ്പെടും.
2. കാർഷിക കോഴ്‌സുകൾ
കാർഷിക മേഖലയിൽ അഗ്രി ബിസിനസ്, ഫുഡ് പ്രോസസിംഗ്, ഫുഡ് റീട്ടെയിൽ, ഫുഡ്& ന്യൂട്രീഷൻ, ന്യൂട്രീഷൻ & ഡയറ്റെറ്റിക്‌സ്, സപ്ലൈചെയിൻ മാനേജ്‌മെന്റ് എന്നിവയിൽ കൂടുതൽ തൊഴിലവസരങ്ങളുണ്ടാകും. നേരിട്ട് കഴിക്കാവുന്നതും, പാചകം ചെയ്യാവുന്നതുമായ Ready to eat, Ready to cook ഭക്ഷ്യവസ്തുക്കളോടുള്ള താത്പര്യം ഫുഡ് പ്രൊസസിംഗിന് കൂടുതൽ അവസരങ്ങളുണ്ടാക്കും. ഡെയറി ടെക്‌നോളജിക്കും സാദ്ധ്യതയേറും.
ഫുഡ് & ന്യൂട്രീഷൻ, ന്യൂട്രീഷൻ & ഡയറ്റെറ്റിക്‌സ് എന്നിവ ഉപരിപഠന, ഗവേഷണ സാദ്ധ്യതയുള്ള കോഴ്‌സുകളാണ്.
3. ഡിജിറ്റൽ മാർക്കറ്റിംഗ്, സൈക്കോളജി
മാർക്കറ്റിംഗ് രംഗത്ത് ഡാറ്റ അനലിറ്റിക്‌സ്, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നിവയും ബിസിനസ് ഇക്കണോമിക്‌സ്, ഇക്കണോമെട്രിക്‌സ്, സൈക്കോളജി, ഡെവലപ്‌മെന്റൽ സയൻസ്, ലിബറൽ ആർട്‌സ്, അക്കൗണ്ടിംഗ്, ആക്ച്വറിയൽ സയൻസ്, മാനേജ്‌മെന്റ് കോഴ്‌സുകളും കരുത്താർജ്ജിക്കും.
സൈക്കോളജി കോഴ്‌സുകൾക്ക് ഏറെ അവസരങ്ങളുണ്ട്. തെറാപ്പി, ന്യൂറോസയൻസ്, മാർക്കറ്റിംഗ് ബിഹേവിയർ, ഡിജിറ്റൽ മാർക്കറ്റിംഗ്, വിദ്യാഭ്യാസം, കൗൺസലിംഗ്, കോഗ്‌നിറ്റീവ് തെറാപ്പി, ഗവേഷണം തുടങ്ങി നിരവധി മേഖലകളിൽ സൈക്കോളജി കോഴ്‌സുകൾക്ക് സാദ്ധ്യതകളുണ്ട്.
4. എൻജിനിയറിംഗ്
എൻജിനിയറിംഗ് രംഗത്ത് ഇലക്ട്രിക്, Hybrid വാഹനങ്ങളുടെയും ഡ്രൈവറില്ലാ കാറുകളുടെയും വരവ് കൂടുതൽ തൊഴിലവസരങ്ങൾക്കിടവരുത്തും. മെക്കാനിക്കൽ എൻജിനിയറിംഗ് പൂർത്തിയാക്കിയവർക്ക് എനർജി, ഓട്ടോമൊബൈൽ, മാനുഫാക്ചറിംഗ്, ത്രീഡി പ്രിന്റിംഗ്, ഡിസൈൻ എന്നിവയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കും. കംപ്യൂട്ടർ സയൻസ് എൻജിനിയറിംഗ് പൂർത്തിയാക്കിയവർക്ക് അഡ്വാൻസ്ഡ് കംപ്യൂട്ടർ അധിഷ്ഠിത മേഖലകളിൽ പ്രവർത്തിക്കാം. ഇലക്ട്രിക്ക് & ഇലക്‌ട്രോണിക്‌സ് എൻജിനിയറിംഗിൽ കണക്ടിവിറ്റി, ഐ.ഒ.ടി സിസ്റ്റംസ്, ഓട്ടമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിൽ കൂടുതൽ അവസരങ്ങളുണ്ടാകും.
ഭൗതിക സൗകര്യ മേഖലകളിൽ സിവിൽ, ആർക്കിടെക്ചർ എൻജിനിയറിംഗിൽ ടെക്‌നോളജി ഇടപെടലുകൾ വർദ്ധിക്കും. ഐ.ഒ.ടി. അധിഷ്ഠിത സെൻസറുകൾ, ഫ്രീഫാബ്, ഡിസൈൻ, ഹരിത, ക്ലീൻ ടെക്‌നോളജീസ് എന്നിവയിൽ വളർച്ച ദൃശ്യമാകും.
5. വിദേശ സാദ്ധ്യതകൾ
സയൻസ്, ടെക്‌നോളജി, എൻജിനിയറിംഗ് , മാത്തമാറ്റിക്‌സ് (STEM) ബിരുദധാരികൾക്ക് അമേരിക്ക, യു.കെ., കാനഡ, ആസ്‌ട്രേലിയ, ന്യൂസിലാൻഡ്, ജർമ്മനി, ഫ്രാൻസ്, നെതർലാൻഡ്സ് തുടങ്ങിയ രാജ്യങ്ങളിൽ സാധ്യതയേറും. (തുടരും)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |