
രാജ്യത്തെ എൻ.ഐ.ടികൾ, ഐ.ഐ.ഐ.ടികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ബി.ഇ/ബി.ടെക്, ബി.ആക്/ ബി. പ്ലാനിംഗ് കോഴ്സ് പ്രവേശനത്തിനായി നടത്തുന്ന ജോയിന്റ് എൻട്രൻസ് എക്സാം 2026 ഏപ്രിൽ സെഷൻ പരീക്ഷ (ജെ.ഇ.ഇ മെയിൻ സെഷൻ 2) ഇന്നു മുതൽ 8 വരെ നടക്കും.അഡ്മിറ്റ് കാർഡിൽ നൽകിയിട്ടുള്ള നിർദേശങ്ങൾ വ്യക്തമായി വായിച്ച് മനസിലാക്കിവേണം പരീക്ഷാ ഹാളിലെത്താൻ.പരീക്ഷാ തീയതി,ഷിഫ്റ്റും പരീക്ഷാ സമയവും,പരീക്ഷാ സ്ഥലവും ഹാളും,പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരേണ്ട സമയം,പരീക്ഷാ കേന്ദ്രത്തിന്റെ ഗേറ്റ് അടയ്ക്കുന്ന സമയം എന്നിവ അഡ്മിറ്റ് കാർഡിൽ നൽകിയിട്ടുണ്ട്.രണ്ട് ഷിഫ്റ്റായാണ് പരീക്ഷ നടക്കുക.ആദ്യ ഷിഫ്റ്റ് രാവിലെ 9 മുതൽ 12 വരെയും രണ്ടാം ഷിഫ്റ്റ് ഉച്ചകഴിഞ്ഞ് 3 മുതൽ 6 വരെയുമാണ്.ബയോമെട്രിക് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കേണ്ടതിനാൽ അഡ്മിറ്റ് കാർഡിൽ പറഞ്ഞിരിക്കുന്ന സമയത്ത് തന്നെ പരീക്ഷാ സെന്ററിൽ എത്താൻ ശ്രദ്ധിക്കണം.
നിർബന്ധമായും കരുതേണ്ട ഡോക്യുമെന്റുകൾ
A4 പേപ്പറിൽ (കളർ കോപ്പിയെങ്കിൽ നല്ലത്) ഡൗൺലോഡ് ചെയ്ത അഡ്മിറ്റ് കാർഡ്.എൻ.ടി.എ വെബ്സൈറ്റിൽ അഡ്മിറ്റ് കാർഡ് ലഭ്യമാണ്.
രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ (ഓൺലൈൻ അപേക്ഷയ്ക്കൊപ്പം നൽകിയത്).
ഓൺലൈൻ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്ത ഫോട്ടോ ഐഡി കാർഡിന്റെ ഒറിജിനൽ (ഫോട്ടോ കോപ്പിയോ,മൊബൈലിൽ പകർത്തിയ കോപ്പിയോ അനുവദനീയമല്ല.)
പരീക്ഷാ ഹാളിൽ അനുവദനീയമല്ലാത്തവ
ഹാൻഡ്ബാഗ്,പഴ്സ്,പേപ്പർ,സ്റ്റഡി മെറ്റീരിയൽസ്,ഭക്ഷണ-പാനീയങ്ങൾ,മൊബൈൽഫോൺ,ഇയർ ഫോൺ,കാൽക്കുലേറ്റർ,ക്യാമറ,റിസ്റ്റ് വാച്ച്,ഇലക്ട്രോണിക് ഉപകരണങ്ങൾ,മെറ്റാലിക് ഐറ്റംസ് (ബെൽറ്റ് പോലുള്ളവ) തുടങ്ങിയവ അനുവദനീയമല്ല.പാർട്ട് 3 ബി.ആർക്ക് പരീക്ഷയിൽ ജ്യോമെട്രി ബോക്സ്,പെൻസിൽ,ഇറേസർ,കളർപെൻസിൽ എന്നിവ അനുവദനീയമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |