SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.57 AM IST

സ്‌കൂൾ ഫിറ്റ്നസ്: കടക്കേണ്ടത് അഞ്ച് കടമ്പ,​ പ്രധാനാദ്ധ്യാപകർ പ്രതിഷേധത്തിൽ

Increase Font Size Decrease Font Size Print Page
a

തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് വാർഷിക ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിൽ പ്രതിസന്ധി.വ്യവസായ ശാലകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും ബാധകമായ അതീവ കർശനമായ മാനദണ്ഡങ്ങൾ സ്കൂളുകൾക്ക് മേൽ അടിച്ചേൽപ്പിച്ചുകൊണ്ട് തദ്ദേശസ്ഥാപനങ്ങളിലെ അസിസ്റ്റന്റ് എൻജിനിയർമാർ രംഗത്തെത്തിയത്.അഞ്ചോളം സർക്കാർ വകുപ്പുകളിൽ നിന്നുള്ള ക്ലിയറൻസ് റിപ്പോർട്ടുകൾ ഇല്ലാതെ സർട്ടിഫിക്കറ്റ് നൽകില്ലെന്ന ഉദ്യോഗസ്ഥരുടെ നിലപാട്.അത് വിദ്യാലയങ്ങളുടെ തുറക്കലിനെപ്പോലും ബാധിച്ചേക്കുമെന്ന ആശങ്ക പരത്തുന്നു.രണ്ട് മാസത്തിനുള്ളിൽ ഇവ പൂർത്തിയാക്കി സർട്ടിഫിക്കറ്റ് വാങ്ങേണ്ടതുണ്ട്.

2025-ൽ കൊല്ലത്ത് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തെത്തുടർന്ന് സുരക്ഷാ ഓഡിറ്റ് നടത്താൻ സർക്കാർ നിർദ്ദേശം നൽകിയിരുന്നു.ഈ ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്ത്, എൻജിനിയർമാർ തങ്ങളുടെ ഉത്തരവാദിത്തം ഒഴിയാനും സ്കൂളുകളെ ബുദ്ധിമുട്ടിക്കാനുമാണ് ശ്രമിക്കുന്നതെന്ന് അദ്ധ്യാപക സംഘടനകൾ ആരോപിക്കുന്നു.സുരക്ഷാ സർക്കുലറിലെ മാനദണ്ഡങ്ങൾ പാലിക്കാൻ സ്കൂളുകൾ തയ്യാറാണെങ്കിലും,ഓരോ വകുപ്പിലും കയറിയിറങ്ങി റിപ്പോർട്ട് വാങ്ങുന്നത് പ്രതിസന്ധിയാകുകയാണ്.

അഞ്ചു വകുപ്പുകളുടെ 'പരീക്ഷണം'

വയറിംഗ് നിലവാരവും സുരക്ഷയും സംബന്ധിച്ച സംസ്ഥാന വിദ്യുച്ഛക്തി വകുപ്പ് റിപ്പോർട്ട്.​

ശുചിത്വവും ആരോഗ്യ സാഹചര്യങ്ങളും വിലയിരുത്താൻ ആരോഗ്യവകുപ്പ് റിപ്പോർട്ട്.

സ്കൂൾ വാഹനങ്ങളുടെയും യാത്രാ സൗകര്യങ്ങളുടെയും മോട്ടോർ വാഹന വകുപ്പ് പരിശോധനാ റിപ്പോർട്ട്.

സ്കൂൾ കോമ്പൗണ്ടിലെ മരങ്ങളുടെ അപകടസാധ്യത സംബന്ധിച്ച വനം വകുപ്പ് പരിശോധനാ റിപ്പോർട്ട്.

അഗ്നിശമന സംവിധാനങ്ങളുടെ കൃത്യത ഉറപ്പാക്കാൻ അഗ്നി സുരക്ഷാ വകുപ്പ് റിപ്പോർട്ട്

കെ.പി.പി.എച്ച്.എ. പ്രതിഷേധത്തിൽ

തദ്ദേശസ്ഥാപനങ്ങളിലെ എൻജിനിയർമാർ സ്വന്തം നിലയ്ക്ക് മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനെതിരെ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ.) ശക്തമായി രംഗത്തെത്തി. മുൻ വർഷങ്ങളിലെപ്പോലെ ലളിതമായ നടപടികളിലൂടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കണമെന്നും കെ.പി.പി.എച്ച്.എ. സംസ്ഥാന ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

TAGS: PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.