SignIn
Kerala Kaumudi Online
Sunday, 26 April 2026 8.34 AM IST

ഇനി സ്വര്‍ണ വില കുതിക്കും; വിപണിയില്‍ നിര്‍ണായക സൂചനകളെത്തി

Increase Font Size Decrease Font Size Print Page
gold

ക്രൂഡ് വില ആശ്വാസമായി


കൊച്ചി: പശ്ചിമേഷ്യയില്‍ സമാധാനം തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നലെ ആശ്വാസ റാലി ദൃശ്യമായി. ആഗോള വിപണികളിലെ അനുകൂല ചലനങ്ങളും ഇന്ത്യന്‍ ഓഹരികള്‍ക്ക് കരുത്തായി. അമേരിക്കന്‍ ഡോളര്‍, ബോണ്ട് എന്നിവയുടെ മൂല്യമിടിഞ്ഞതോടെ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ വീണ്ടും ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിക്കൂട്ടി. ആഭ്യന്തര നിക്ഷേപകരും മികച്ച വാങ്ങല്‍ താത്പര്യം പ്രകടിപ്പിച്ചു.


സെന്‍സെക്‌സ് 2,000 പോയിന്റിനടുത്ത് നേട്ടവുമായാണ് വ്യാപാരം ആരംഭിച്ചത്. വ്യാപാരാന്ത്യത്തില്‍ ലാഭമെടുപ്പ് ശക്തമായതോടെ സെന്‍സെക്സ് 1,186.77 പോയിന്റ് നേട്ടത്തോടെ 73,134.32ല്‍ അവസാനിച്ചു, നിഫ്റ്റി 348 പോയിന്റ് ഉയര്‍ന്ന് 22,679.40ല്‍ എത്തി. പൊതുമേഖല ബാങ്കുകള്‍, മീഡിയ, ഐ.ടി, മെറ്റല്‍, വാഹന മേഖലകളിലെ ഓഹരികള്‍ മികച്ച മുന്നേറ്റം നടത്തി.


നിക്ഷേപകരുടെ ആസ്തിയിലെ വര്‍ദ്ധന - 10 ലക്ഷം കോടി രൂപ


കരുത്താര്‍ജിച്ച് ആഗോള വിപണികള്‍

ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താത്പര്യം പ്രകടിപ്പിച്ചതോടെ ആഗോള വിപണികള്‍ ശക്തമായി തിരിച്ചുകയറി. യു.എസ്, യൂറോപ്പ്, ഏഷ്യ തുടങ്ങിയ സ്ഥലങ്ങളിലെ ഓഹരി വിപണികള്‍ കരുത്ത് നേടി. യുദ്ധം മൂന്നാഴ്ചയ്ക്കുള്ളില്‍ അവസാനിക്കുമെന്ന സൂചനയാണ് ട്രംപ് ഇന്നലെ നല്‍കിയത്. ഇറാനില്‍ യു.എസ്, ഇസ്രയേല്‍ സംയുക്ത സേന ആക്രമണം തുടങ്ങിയിട്ട് 31 ദിവസം പിന്നിടുമ്പോഴാണ് സമാധാനത്തിന്റെ സൂചനകള്‍ ദൃശ്യമാകുന്നത്.


ക്രൂഡോയില്‍ വില താഴുന്നു


യുദ്ധം ഉടന്‍ തീരുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തോടെ ക്രൂഡോയില്‍ വില കുത്തനെ താഴ്ന്നു. ഒരവസരത്തില്‍ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 100 ഡോളറില്‍ താഴെയെത്തിയതാണ് ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ക്ക് ആശ്വാസം പകര്‍ന്നത്. നിലവില്‍ വില ബാരലിന് 103 ഡോളറിലാണ്.


കത്തിക്കയറി സ്വര്‍ണ വില


യു.എസ് ബോണ്ട്, ഡോളര്‍ എന്നിവയുടെ മൂല്യത്തില്‍ ഇടിവുണ്ടായതോടെ നിക്ഷേപകര്‍ വീണ്ടും സ്വര്‍ണത്തിലേക്ക് പണമൊഴുക്കി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 65 ഡോളര്‍ വര്‍ദ്ധിച്ച് 4,760 ഡോളര്‍ കടന്നു. ഇതോടെ കേരളത്തില്‍ പവന്‍ വില രണ്ട് തവണയായി 2,520 രൂപ ഉയര്‍ന്ന് 1,12,160 രൂപയിലെത്തി. ഗ്രാമിന്റെ വില 315 രൂപ ഉയര്‍ന്ന് 14,020 രൂപയായി. യുദ്ധം അവസാനിച്ചാലും ആഗോള സാമ്പത്തിക മേഖല കടുത്ത അനിശ്ചിതത്വത്തില്‍ നീങ്ങുമെന്ന ആശങ്കയിലാണ് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം വര്‍ദ്ധിപ്പിക്കുന്നത്.

TAGS: BUSINESS, GOLD, BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.