
രാത്രി വൈകി കാപ്പി കുടിക്കുന്നത് ഉറക്കം കെടുത്തുമെന്ന് നമുക്കറിയാം. എന്നാൽ അത് നിങ്ങളുടെ സ്വഭാവത്തെയും തീരുമാനങ്ങളെയും പോലും ബാധിച്ചേക്കാമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് സ്ത്രീകൾക്ക്. ഒട്ടും ആലോചനയില്ലാത്ത എടുത്തുചാട്ടം സ്ത്രീകൾക്ക് വർദ്ധിക്കാൻ കാരണമായേക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
പകൽ സമയത്ത് കോഫി കുടിക്കുമ്പോൾ ഉണ്ടാകാത്ത മാറ്റം രാത്രിയിൽ കുടിച്ചാൽ തലച്ചോറിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നതായിട്ടാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. ഈ മാറ്റം സ്ത്രീകളിലാണ് കൂടുതൽ പ്രകടമായി കാണപ്പെടുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഹോർമോൺ വ്യതിയാനങ്ങളും ഉപാപചയ പ്രവർത്തനങ്ങളും വ്യത്യസ്തമായതാണ് ഇതിന് പിന്നിൽ.
രാത്രിയിലെ കഫീൻ ഉപയോഗം ബുദ്ധിപൂർവ്വം ചിന്തിച്ച് തീരുമാനമെടുക്കാനുള്ള സ്ത്രീകളുടെ തലച്ചോറിന്റെ കഴിവിനെ ബാധിക്കും. സാമ്പത്തികവും സാമൂഹികവുമായുള്ള റിസ്‌ക് ഉണ്ടാകാനുള്ള പ്രവണതയും വർദ്ധിപ്പിക്കുന്നു. നമ്മുടെ ഉറക്കത്തെയും വിശ്രമത്തെയും നിയന്ത്രിക്കുന്ന തലച്ചോറിലെ അഡിനോസിൻ റിസപ്റ്ററുകളെ തടഞ്ഞുകൊണ്ടാണ് കഫീൻ പ്രവർത്തിക്കുന്നത്. ഇത് ഉന്മേഷം നൽകുമെങ്കിലും രാത്രികാലങ്ങളിൽ ഡോപാമൈൻ, നോർപിനെഫ്രിൻ തുടങ്ങിയ നാഡീപ്രേക്ഷകങ്ങളെ അമിതമായി ഉത്തേജിപ്പിക്കും.
ഉറങ്ങുന്നതിന് ആറ് മണിക്കൂർ മുമ്പെങ്കിലും കഫീൻ ഉപയോഗിക്കുന്നതും നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരത്തെ സാരമായി ബാധിക്കും. ഇത് അടുത്ത ദിവസത്തെ നിങ്ങളുടെ പെരുമാറ്റത്തെയും ചിന്താശേഷിയെയും ദോഷകരമായി ബാധിക്കുമെന്നും പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
രാത്രിയിലെ ജോലിത്തിരക്കിനിടയിൽ കാപ്പി ശീലമാക്കിയ ഐടി ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, നൈറ്റ് ഷിഫ്റ്റ് ജീവനക്കാർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ഉറക്കത്തെ തോൽപ്പിക്കാൻ കാപ്പിയെ ആശ്രയിക്കുന്നത് നിങ്ങളുടെ തീരുമാനങ്ങളെയും പെരുമാറ്റത്തെയും ബാധിക്കുന്ന വിഷമവൃത്തമായി മാറിയേക്കാം.
മികച്ച തീരുമാനങ്ങൾ എടുക്കാനും മാനസികാരോഗ്യം നിലനിർത്താനും കാപ്പി കുടിക്കുന്നത് പകൽ സമയത്തേക്ക് മാത്രമായി പരിമിതപ്പെടുത്തുകയാണ് ഉചിതമെന്ന് ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
