
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ട്രെയിൻ റൂട്ടാണ് ചൈനയിലെ ക്വിങ്‌ഹായ്- ടിബറ്റ് റെയിൽവേ റൂട്ട്. ഇതുവഴിയാണ് തായ്‌ലാന്റിന്റെ തലസ്ഥാനമായ ലാസയിലേക്ക് പോകുന്നത്.1,956 കിലോമീറ്റർ നീളമുള്ള പാതയുടെ ഭൂരിഭാഗവും സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4,000 മീറ്റർ (13,123 അടി) ഉയരത്തിലാണ്. ഈ റൂട്ടിലെ ഏറ്റവും ഉയർന്ന സ്ഥലം തങ്‌ഗുല പാസിലാണ്. ഇത് സമുദ്രനിരപ്പിനെക്കാൾ 5,072 മീറ്റർ (16,640) അടി ഉയരത്തിലാണ്. ഇവിടുത്തെ അന്തരീക്ഷത്തിലെ ഓക്‌സിജന്റെ അളവ് സമുദ്രനിരപ്പിനെക്കാൾ 40 ശതമാനം കുറവാണ്. അതിനാൽതന്നെ ഇതുവഴി യാത്രചെയ്യുന്നവർക്ക് ഓക്‌സിജൻ മാസ്‌കുകൾ ഉപയോഗിക്കേണ്ടി വരുന്നു.
യാത്ര സുരക്ഷിതവും സുഗമവുമാക്കുന്നതിനായി യാത്രക്കാർക്കുവേണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്ന രണ്ട് പ്രധാന ഓക്‌സിജൻ സംവിധാനങ്ങൾ ട്രെയിനിലുണ്ടെന്ന് ടിബറ്റ് ടൂറിസം പറയുന്നു. ആദ്യത്തേത് ഡിസ്‌പർഷൻ ഓക്‌സിജൻ സംവിധാനമാണ്. ഈ സംവിധാനം ട്രെയിനിന്റെ എയർ കണ്ടീഷനിംഗിലേക്ക് അധിക ഓക്‌സിജൻ കലർത്തുന്നു. അതിനാൽ ഓരോ കോച്ചിനുള്ളിലെയും ആകെയുള്ള ഓക്‌സിജന്റെ അളവ് ഏകദേശം 23.5 ശതമാനമായി ഉയരും. 2,829 മീറ്റർ ഉയരമുള്ള ഗോൾമുഡിൽ എത്തിയ ശേഷം ട്രെയിനിൽ സാധാരണയായി ഈ സംവിധാനം സജീവമാകുന്നു. രണ്ടാമത്തേത് ഡയറക്ട് ഓക്‌സിജൻ ഔട്ട്‌ലെറ്റ് സംവിധാനമാണ്. ഇത് യാത്രക്കാർക്ക് അവരുടെ സീറ്റുകൾക്ക് സമീപമുള്ള ഔട്ട്‌ലെറ്റുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ചെറിയ പൈപ്പുകളിലൂടെ ഓക്‌സിജൻ ശ്വസിക്കാനാകുന്ന രീതിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഹാർഡ് സ്ലീപ്പർ കമ്പാർട്ടുമെന്റുകളിൽ ഓരോ ബെർത്തിലും വശങ്ങളിലെ ഭിത്തികളിൽ ഓക്‌സിജൻ ഔട്ട്‌ലെറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.
ക്വിങ്ഹായ്-ടിബറ്റ് ട്രെയിൻ വഴി ലാസയിലെത്താനുള്ള യാത്ര വളരെ മനോഹരവും സവിശേഷവുമാണ്. ബീജിംഗ്, ഷാങ്ഹായ്, ചെങ്ഡു, സിനിംഗ് തുടങ്ങിയ നഗരങ്ങളിലൂടെയാണ് ലാസയിലേക്കുള്ള ട്രെയിൻ സഞ്ചരിക്കുന്നത്. യാത്രയിലുടനീളം അതിമനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ കഴിയും. വിശാലമായ നീലാകാശവും വെളുത്ത മേഘങ്ങളും കാണാനാകും. യാക്കുകളും ആടുകളും കൂട്ടത്തോടെ മേയുന്ന വിശാലമായ പുൽമേടുകളും കാണാനാകും. കുൻലുൻ പർവതനിരകളും യാങ്‌സി പോലുള്ള പ്രധാന നദികളും കടന്ന് മഞ്ഞുമൂടിയ പർവതങ്ങൾക്കിടയിലൂടെയാണ് ട്രെയിൻ കടന്നുപോകുന്നത്.
ഡൽഹിയിൽ നിന്ന് ലാസയിലേക്ക് യാത്രചെയ്യണമെന്നുള്ളവർക്ക് ബീജിംഗ് വരെ വിമാനത്തിൽ പോകാനാകും. ഏകദേശം 55,000 രൂപയാണ് വിമാനടിക്കറ്റ് നിരക്ക് വരുന്നത്. അവിടെനിന്നും ലാസയിലേക്ക് ട്രെയിനിലാണ് യാത്ര. തിരഞ്ഞെടുക്കുന്ന സീറ്റിന് അനുസരിച്ച് ട്രെയിൻ ടിക്കറ്റിന്റെ വിലയിൽ മാറ്റം വരും. ഏറ്റവും സുഖപ്രദമായ യാത്രയാണ് ആഗ്രഹിക്കുന്നതെങ്കിൽ സോഫ്‌റ്റ് സ്ലീപ്പർ സീറ്റുകൾ തിരഞ്ഞെടുക്കുന്നതാകും നല്ലത്. ഓരോ കാബിനിലും ബർത്തുകളുണ്ട്. കമ്പാർട്ടുമെന്റ് വിശാലമാണ്. അകത്തുനിന്നും പൂട്ടാനാകുന്ന വാതിൽ, മേശ, ടിവി സ്‌ക്രീൻ, ലഗേജ് വയ്‌ക്കുന്നതിനാവശ്യമായ സ്ഥലം, ഓക്‌സിജൻ ഔട്ട്‌ലെറ്റുകൾ തുടങ്ങിയവ ലഭ്യമാകും. ഇതിനെല്ലാം കൂടി 675 രൂപയാണ് ടിക്കറ്റ് നിരക്ക്.
അടുത്തത് ഹാർഡ് സ്ലീപ്പറാണ്. ഓരോ കമ്പാർട്ടുമെന്റിലും ആറ് ബർത്തുകൾ ഉണ്ട്. സോഫ്‌റ്റ് സ്ലീപ്പറുകളെ അപേക്ഷിച്ച് ഇടുങ്ങിയ സ്ഥലസൗകര്യമാണ്. ഹാർഡ് സീറ്റുകൾക്ക് വെറും 212 രൂപയാണ് നിരക്ക്. ദീർഘയാത്രയ്‌ക്കായി ഇരിപ്പിടങ്ങൾ മാത്രമേ ലഭ്യമാകൂ. ലഗേജുകൾ സൂക്ഷിക്കുന്നതിനായി പ്രത്യേക സൗകര്യമുണ്ടാകില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |