SignIn
Kerala Kaumudi Online
Thursday, 23 April 2026 7.52 PM IST

സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു, ആരോപണവുമായി രമേശ് ചെന്നിത്തല

Increase Font Size Decrease Font Size Print Page
chennithala

കണ്ണൂര്‍ : സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്നതിനായി സിപിഎമ്മിന്റെ നേതൃത്വത്തില്‍ വ്യാപകമായ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രചരണ സമിതി ചെയര്‍മാന്‍ രമേശ് ചെന്നിത്തല. സംസ്ഥാനത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇത്തരം ക്രമക്കേടുകള്‍ നടക്കുന്നതായി നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

പയ്യന്നൂര്‍, കല്യാശേരി ഉള്‍പ്പെടെ വിവിധ മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുകള്‍ നടക്കുന്നുവെന്നത് ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.


പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി. കുഞ്ഞികൃഷ്ണന്‍ ഇതുസംബന്ധിച്ച് രേഖാമൂലം റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കിയതും ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരട്ടവോട്ടുകള്‍ ഉള്‍പ്പെടെയുള്ള ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തകര്‍ക്കുന്നതാണ്. യഥാര്‍ത്ഥ വോട്ടര്‍മാരുടെ അവകാശങ്ങള്‍ നഷ്ടപ്പെടാന്‍ ഇടയാക്കുന്ന ഇത്തരം ഗൂഢാലോചനകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം.

വോട്ടര്‍ പട്ടിക ഡാറ്റ കൈകാര്യം ചെയ്യുന്ന സംവിധാനത്തില്‍ വരെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടാകാമെന്ന സംശയം ഉയരുന്ന സാഹചര്യത്തില്‍, സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

TAGS: KERALA, ELECTIONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.