SignIn
Kerala Kaumudi Online
Friday, 03 April 2026 6.56 PM IST

ആരും തെറ്റിദ്ധരിപ്പിച്ചിട്ടില്ല,​ മിണ്ടാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി കിച്ചു സുധി

Increase Font Size Decrease Font Size Print Page
kichu-sudhi

അന്തരിച്ച നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ മകനാണ് കിച്ചു സുധി എന്ന രാഹുൽദാസ്,​ കഴിഞ്ഞയാഴ്ച തന്റെ യുട്യൂബ് ചാനലിലൂടെ കിച്ചു നടത്തിയ വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുകയാണ്. അച്ഛനുമായുള്ള അനുഭവങ്ങളും അച്ഛന്റെ മരണശേഷം താൻ അനുഭവിച്ച കാര്യങ്ങളും രേണു സുധിയുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് കിച്ചു വീഡിയോയിൽ തിുറന്നുപറഞ്ഞത്. ഇപ്പോഴിതാ വീണ്ടും പ്രതികരണവുമായി എത്തിയിരിക്കുകയാണ് കിച്ചു തന്നെ ആരും തെറ്റിദ്ധരിപ്പിച്ചല്ല വീഡിയോ ചെയ്തതെന്നും പലകാര്യങ്ങളും പേടിച്ചാണ് ഇതുവരെ മിണ്ടാതിരുന്നതെന്നും കിച്ചു പറയുന്നു.

കഴിഞ്ഞ ദിവസത്തെ ലൈവ് വീഡിയോയിൽ കമന്റായിട്ടായിരുന്നു കിച്ചു ഇക്കാര്യം കുറിച്ചത്. എന്നെ ആരും തെറ്റിദ്ധരിപ്പിച്ചിട്ടല്ല ഞാൻ വീഡിയോ ഇട്ടേ. ഇനി റിതപ്പനെ ഒക്കെ കാണാൻ പറ്റുവോ എന്നുപോലും എനിക്ക് അറിയില്ല. ഇങ്ങനെ കുറച്ച് കാര്യങ്ങൾ ഒക്കെ പേടിച്ചാണ് ഒന്നും പറയാതെ ഇരുന്നത്. എന്തായാലും നോക്കാം,​ എല്ലാവരുടെയും സപ്പോർട്ട് കാണുമെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു കിച്ചു കുറിച്ചത്. ഇതിന്റെ സ്ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

അതേസമയം അച്ഛൻ മരിച്ച സമയത്ത് എല്ലാവർക്കും എന്നോട് സ്നേഹമായിരുന്നു എന്നാണ് കഴിഞ്ഞ ആഴ്ചത്തെ വീഡിയോയിൽ കിച്ചു പറഞ്ഞത്. എല്ലാക്കാര്യത്തിനും അവർ ഉണ്ടായിരുന്നു. പക്ഷേ കുറച്ച് കഴിഞ്ഞപ്പോൾ അതുമില്ല. വല്യമ്മ കൊല്ലത്ത് വരാൻ പറഞ്ഞു. ഞാൻ ഇനി കൊല്ലത്ത് നിന്ന് പഠിക്കുകയാണെന്ന് അമ്മയുടെ വീട്ടുകാരോട് പറഞ്ഞപ്പോൾ അവർക്കൊന്നും പറയാനില്ലായിരുന്നു. അവരെന്നോട് സംസാരിക്കാറേ ഇല്ലായിരുന്നു. കൊല്ലത്ത് വന്നതോടെ നല്ല കാര്യങ്ങൾ സംഭവിച്ചു. ജീവിതം തന്നെ മാറി. ഇതാണ് എന്റെ ജീവിത കഥ. കൊല്ലത്ത് നല്ല സന്തോഷത്തോടെ ജീവിക്കുന്നു. അമ്മയും അങ്ങനെ പോകുന്നു. കിച്ചു സുധി പറഞ്ഞു.

TAGS: KICHU SUDHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.