SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.50 AM IST

എട്ടിന്റെ പാതയിലൂടെ  വിട്ടുപോകും, ആറാം നാൾ ചന്ദ്രന് അടുത്തെത്തും   

Increase Font Size Decrease Font Size Print Page

artemis

തിരുവനന്തപുരം: ബഹിരാകാശത്ത് 'എട്ട്' എന്ന അക്കത്തിന്റെ ആകൃതിയിലുള്ള ലൂപ്പ് രൂപപ്പെടുത്തി സഞ്ചരിക്കുന്ന ഓറിയോൺ പേടകം

ആ പാത വികസിപ്പിച്ച് നാളെ നടത്തുന്ന ട്രാൻസ് ലൂണാർ ഇൻജക്ഷൻ വഴി ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനെ ഉന്നംവയ്ക്കും. പത്തു ദിവസത്തെ പ്രയാണം ഇങ്ങനെ

#ഒന്നാം ദിവസം: കെന്നഡി സ്പെയ്സ് സെന്ററിൽ നിന്ന് പുറപ്പെട്ട് ബൂസ്റ്ററുകളും റോക്കറ്റിന്റെ ആദ്യഘട്ടവും വേർപെട്ടശേഷം ഓറിയോൺ പേടകം ബഹിരാകാശത്തെത്തി. റോക്കറ്റിന്റെ അഗ്രഭാഗവുമായി ചേർന്ന് പേടകം ഭൂമിയെ ചുറ്റും.ഇതിനുശേഷം റോക്കറ്റ് ഭാഗം വേർപെടും. അതിനോടൊപ്പം വലംവയ്ക്കുന്ന പേടകത്തിന്റെ 'പ്രോക്സിമിറ്റി ഓപറേഷൻസ്' നടക്കും.

#രണ്ടാം ദിവസം:
ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ നടത്തും.ഓറിയോണിന്റെ എൻജിൻ 30 മിനിറ്റ് നേരം ജ്വലിപ്പിച്ച് പേടകത്തെ ചന്ദ്രന്റെഭ്രമണപഥത്തിലേക്ക് തിരിച്ചുവിടും.ഈ ജ്വലന പ്രക്രിയയിലൂടെയാണ് പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തിന് പുറത്തേക്ക് കടത്തുന്നത്.

#മൂന്നാം ദിവസം

ചാന്ദ്രനിരീക്ഷണങ്ങൾ നടത്തുന്നതിന്റെ ട്രയൽ . പേടകത്തിലെ സുരക്ഷാ മുൻകരുതലുകളുടെ കാര്യക്ഷമത ഉറപ്പാക്കും.

#നാലാം ദിവസം

പേടകത്തിന്റെ സഞ്ചാരപഥത്തിൽ ചെറിയ മാറ്റം വരുത്തുന്ന 'കറക്ഷൻ ബേൺ' നടത്തും. ഭൂമിയുടെയും ചന്ദ്രന്റെയും ചിത്രങ്ങൾ പകർത്തും.

#അഞ്ചാം ദിവസം:
പേടകത്തിന് മേലുള്ള ഭൂമിയുടെആകർഷണത്തേക്കാൾ കൂടുതൽ ചന്ദ്രന്റെ ഗുരുത്വാകർഷണം അനുഭവപ്പെട്ടു തുടങ്ങും.അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കേണ്ട സ്‌പേസ് സ്യൂട്ടുകൾ ധരിക്കാൻ പരിശീലിക്കും.

#ആറാം ദിവസം:
ഓറിയോൺപേടകം ചന്ദ്രോപരിതലത്തിന് ഏകദേശം 8500 കിലോമീറ്റർ അടുത്തുവരെ എത്തി വലംവയ്ക്കും. ചന്ദ്രന്റെ ഇരുണ്ടവശത്തുകൂടെ സഞ്ചരിക്കുമ്പോൾ യാത്രികർ മൂന്ന് മണിക്കൂർ നീളുന്ന ശാസ്ത്രീയ നിരീക്ഷണങ്ങൾ നടത്തും.ഗർത്തങ്ങളുടെയും ഭൂപ്രകൃതിയുടെയും അപൂർവചിത്രങ്ങൾ പകർത്തും.

#ഏഴാം ദിവസം:
ചന്ദ്രനെ വലംവച്ച് പേടകം ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങും. കിട്ടിയ വിവരങ്ങൾ ഭൂമിയിലെ ശാസ്ത്രജ്ഞർക്ക് കൈമാറും. ഓറിയോണിലെ യാത്രികർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ യാത്രികരുമായി റേഡിയോവഴി സംസാരിക്കും.

#എട്ടാം ദിവസം:
ബഹിരാകാശത്തെ മാരകമായവികിരണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള പരീക്ഷണങ്ങളാണ് നടത്തുക.സോളർ ഫ്‌ളെയറുകൾ പോലുള്ള വികിരണങ്ങൾ ഉണ്ടായാൽ പേടകത്തിനുള്ളിലെ ജലസംഭരണികളും ഹീറ്റ് ഷീൽഡും ഉപയോഗിച്ച് ഒരു സംരക്ഷണകവചം തീർക്കും. പേടകത്തിന്റെ ഗതി നിയന്ത്രിക്കുന്ന സംവിധാനങ്ങളും അവർപരിശോധിക്കും.

#ഒൻപതാം ദിവസം:
ഭൂമിയുടെഅന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി ഭൂമിയിൽ ഇറങ്ങുമ്പോൾ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ പ്രതിരോധിക്കാനുള്ള 'കംപ്രഷൻ വസ്ത്രങ്ങൾ' ധരിക്കും.

#പത്താം ദിവസം:
ഓറിയോൺ ഭൂമിയുടെഅന്തരീക്ഷത്തലേക്ക് 3,000ഡിഗ്രി ഫാരൻഹീറ്റ് ചൂടിനെ പ്രതിരോധിച്ച് പ്രവേശിക്കും.പസിഫിക് സമുദ്രത്തിന് മുകളിൽ വച്ച് മൂന്ന് വലിയപാരച്യൂട്ടുകൾ വിടർത്തി വേഗംകുറച്ച് സാൻഫ്രാൻസിസ്‌കോയ്ക്കടുത്ത് സമുദ്രത്തിൽ പേടകം പതിക്കും.

#ചെലവ്

410കോടി ഡോളറാണ് ആർട്ടിമിസ് 2 ദൗത്യത്തിന്റെ മാത്രം ചെലവ്. രണ്ടു ദശാബ്ദത്തിനിടെ ഈ ദൗത്യത്തിനാവശ്യമായ റോക്കറ്റും പേടകങ്ങളും നിർമ്മിക്കാൻ 5000 കോടി ഡോളറോളം ചെലവിട്ടു.

TAGS: MOON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.