
തിരുവനന്തപുരം: ആർട്ടെമിസ് 2 ദൗത്യത്തിലൂടെ 1972നുശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിച്ചു. ചന്ദ്രോപരിതലത്തോട് 6,550കിലോമീറ്റർവരെ അടുത്തെത്തി. ചന്ദ്രന്റെ ഭ്രമണപഥത്തിൽനിന്ന് ഭൂമിയുടെ ഉദയവും അസ്തമയവും കണ്ടു. ബഹിരാകാശത്തുകൂടി മനുഷ്യൻ സഞ്ചരിച്ച 4,00,171കിലോമീറ്റർ റെക്കോഡ് 4,06,600കിലോമീറ്ററായി തിരുത്തുകയും ചെയ്തു. ഭൂമിയിൽ നിന്ന് കാണാനാകാത്ത രഹസ്യങ്ങളുടെ കലവറയായ, സൂര്യപ്രകാശം പതിക്കാത്ത ചന്ദ്രന്റെ മറുവശം ആർട്ടെമിസ് സംഘം കണ്ടു. ബഹിരാകാശത്തുവച്ച് ഭൂമിയുമായുള്ള ബന്ധം പൂർണമായും വേർപെട്ടശേഷം 40മിനിറ്റിനുള്ളിൽ വീണ്ടെടുത്തു. ചന്ദ്രനു മറുവശത്തുവച്ച് 53 മിനിറ്റ് നീണ്ടുനിന്ന പൂർണസൂര്യഗ്രഹണം പകർത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |