
കളമശേരി: ഒന്നിലധികം നാർക്കോട്ടിക് കേസുകളിൽ പ്രതിയാകുന്നവർക്കെതിരെ സ്വീകരിക്കുന്ന നടപടിയായ പിറ്റ് എൻ.ഡി.പി.എസ് ആക്ട് പ്രകാരം തൃക്കാക്കര ഉണിച്ചിറ താഴത്തെ കുറ്റിവീട്ടിൽ പ്രണവിനെ (22) പൂജപ്പുര ജയിലിൽ അടച്ചു. കളമശേരി, എളമക്കര ,ഏലൂർ, തൃക്കാക്കര, ചേരാനല്ലൂർ എന്നീ പൊ ലീസ് സ്റ്റേഷനുകളിൽ നാർകോട്ടിക് കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കൊച്ചി സിറ്റി പൊലീസാണ് നടപടികൾ പൂർത്തിയാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |