
ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന ട്രാൻസ്ജെൻഡർ പേഴ്സൺസ് (അവകാശ സംരക്ഷണ) ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്‌ത് സുപ്രീംകോടതിയിൽ ഹർജി. നാഷണൽ കൗൺസിൽ ഫോർ ട്രാൻസ്ജെൻഡർ പേഴ്സൺസ് ചെയർപേഴ്സൺ ലക്ഷ്‌മി നാരായൺ ത്രിപാഠി, അംഗം സൈനാബ് പട്ടേൽ എന്നിവരാണ് ഹർജിക്കാർ. ട്രാൻഡ്ജെൻഡറാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്നതിനെ അംഗീകരിക്കാതെ, മെഡിക്കൽ ബോർഡ് പരിശോധന നിർബന്ധമാക്കിയതിനെ അടക്കം ഹർജിയിൽ ചോദ്യം ചെയ്‌തു. പ്രതിപക്ഷ ബഹളത്തിനിടെ പാർലമെന്റ് പാസാക്കിയ ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അംഗീകാരം നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |