SignIn
Kerala Kaumudi Online
Tuesday, 21 April 2026 1.33 PM IST

വിഹിതം ചെലവഴിക്കാൻ പറ്റാതെ തദ്ദേശ സ്ഥാപനങ്ങൾ

Increase Font Size Decrease Font Size Print Page
a

തൃശൂർ : സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ, തിരഞ്ഞെടുപ്പ് ചട്ടങ്ങളിൽ കുടുങ്ങി പദ്ധതി വിഹിതം ചെലവഴിക്കാനാകാതെ തദ്ദേശ സ്ഥാപനങ്ങൾ. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ താരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും ട്രഷറി നിയന്ത്രങ്ങളുമെല്ലാം വിഹിതം ചെലവഴിക്കുന്നതിൽ പിന്നോട്ടടിച്ചു. ഇന്നലെ ഉച്ച വരെയുള്ള കണക്ക് പ്രകാരം മുനിസിപ്പാലിറ്റികൾ താരതമ്യേന മെച്ചപ്പെട്ട പ്രവർത്തനം കാഴ്ച്ച വച്ചു. 89.18 ശതമാനം ചെലവഴിച്ച പയ്യന്നൂരാണ് ഒന്നാമത്.ബാക്കി പല കോർപറേഷൻ, ,മുനിസിപ്പാലിറ്റി, ജില്ലാ,ബ്ളോക്ക്,ഗ്രാമ പഞ്ചായത്തുകളിലും 80 ശതമാനത്തിലേക്ക് പോലുമെത്തിയില്ല.

□ബ്ലോക്ക് പഞ്ചായത്തിൽ 80.56 ശതമാനത്തിലെത്തിയ പറവൂരാണ് മുന്നിൽ. 61.43 ശതമാനം ചെലവഴിച്ച കൊല്ലമാണ് ആറ് കോർപറേഷനുകളിൽ മുന്നിൽ. 57.62 ശതമാനത്തോടെ തൃശൂർ രണ്ടാമതെത്തി. 50.41 ശതമാനം ചെലവഴിച്ച് തിരുവനന്തപുരം അഞ്ചാമത്. കൊച്ചി 48.08 ശതമാനത്തോടെ ആറാം സ്ഥാനത്തും

□ ഗ്രാമ പഞ്ചായത്തുകളിൽ 79.74% ചെലവഴിച്ച മാക്കരപറമ്പാണ് മുന്നിൽ. അയർകുന്നം (78.67), റാന്നി (78.49), ചിറ്റാട്ടുകര 77.62), കുഴൂർ (77.04) എന്നിങ്ങനെയാണ് അഞ്ച് വരെ സ്ഥാനക്കാർ.

□ബ്ലോക്ക് പഞ്ചായത്തുകളിൽ 80.56 ശതമാനത്തിലെത്തിയ പറവൂരാണ് മുന്നിൽ. ഓച്ചിറ (77.10), മാള (75.83), വേങ്ങര (75.43), മാനന്തവാടി (73.84) എന്നിങ്ങനെയാണ് അഞ്ചു വരെയുള്ള ബ്ലോക്ക് പഞ്ചായത്തുകൾ.

□ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കണ്ണൂർ ജില്ലാ പഞ്ചായത്തിന് ചെലവഴിക്കാനായത് 71.51 ശതമാനമാണ്. പാലക്കാടിന് 70.49 ശതമാനവും കോട്ടയത്തിന് 69.74 ശതമാനവും ചെലവഴിക്കാനായപ്പോൾ നാലാം സ്ഥാനത്തുള്ള മലപ്പുറത്തിന് 67.05 ശതമാനവും തൃശൂരിന് 66.90 ശതമാനവുമാണ് ചെലവഴിക്കാനായത്.

□ പയ്യന്നൂർ മുനിസിപ്പാലിറ്റി 89.18 ശതമാനം ചെലവഴിച്ച് ഒന്നാമതെത്തിയപ്പോൾ ചെങ്ങന്നൂർ 82.33 ശതമാനത്തോടെ രണ്ടാമതായി. അങ്കമാലി (82.33), കുന്നംകുളം (78.37), കരുനാഗപ്പിള്ളി (78.23) എന്നിങ്ങനെയാണ് മറ്റുള്ളവർ.

TAGS: GOVT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.