തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളിലൊന്നായ രജിസ്ട്രേഷൻ വകുപ്പ് കഴിഞ്ഞ സാമ്പത്തിക വർഷം ഖജനാവിലെത്തിച്ചത് 5972.15 കോടി രൂപ. മുൻ വർഷത്തെ അപേക്ഷിച്ച് 393.21 കോടിയുടെ വർദ്ധനവ്. 28 കോടി രൂപകൂടി ലഭിച്ചിരുന്നെങ്കിൽ വരുമാനം 6000 കോടി ക്ളബ്ബിൽ ഇടംപിടിച്ചേനേ.
2024-25 സാമ്പത്തിക വർഷം 5578.94 കോടിയായിരുന്നു രജിസ്ട്രേഷൻ വകുപ്പിന്റെ ആകെ വരുമാനം. 1367.07 കോടി വരുമാനമുണ്ടാക്കിയ എറണാകുളം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 845.17 കോടിയുമായി തിരുവനന്തപുരം രണ്ടാമതും 730.41 കോടിയുമായി തൃശൂർ മൂന്നാമതുമാണ്. 106.81 കോടി ഖജനാവിലെത്തിച്ച വയനാടാണ് വരുമാനത്തിൽ ഏറ്റവും പിറകിൽ. കഴിഞ്ഞ സാമ്പത്തിക വർഷം സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ 4405.13 കോടി കിട്ടിയപ്പോൾ രജിസ്ട്രേഷൻ ഫീസ് ഇനത്തിലെ വരുമാനം 1567.01 കോടിയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |