
കൊല്ലം: കുന്നത്തൂരിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോന്റെ റോഡ് ഷോയ്ക്ക് നേരെ കല്ലേറ്. രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റു. അനന്ദു, ഷാഹിർ എന്നിവർക്കാണ് പരിക്കേറ്റത്. കെ.എസ്.യു- കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് എൽ.ഡി.എഫ് ആരോപിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചരണാർത്ഥം സംഘടിപ്പിച്ച കലാപരിപാടിയിൽ പങ്കെടുത്തവരാണ് കല്ലെറിഞ്ഞതെന്നാണ് ആരോപണം. അതേസമയം എൽ.ഡി.എഫ് പ്രവർത്തകർ വാഹനങ്ങളിൽ ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കി കലാപരിപാടി തടസപ്പെടുത്താൻ ശ്രമിച്ചെന്നും റോഡ്ഷോയ്ക്ക് നേരെ കല്ലെറിഞ്ഞിട്ടില്ലെന്നും യു.ഡി.എഫ് ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |