SignIn
Kerala Kaumudi Online
Wednesday, 08 April 2026 8.25 PM IST

റെട്രോ ആത്മാക്കളുടെ വരവുമായി കറക്കം, ഫസ്റ്റ് ലുക്ക്

Increase Font Size Decrease Font Size Print Page
ss

പുത്തൻ ദൃശ്യാനുഭവം വാഗ്ദാനം ചെയ്യുന്ന കറക്കം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ പൃഥ്വിരാജ് റിലീസ് ചെയ്തു. അത്യന്തം വർണാഭമായ ഫ്രെയിമുകളും ഭയംജനിപ്പിക്കുന്ന പശ്ചാത്തലവും ത്രസിപ്പിക്കുന്ന സംഗീതവും ഒത്തുചേരുന്ന കംപ്ലീറ്റ് ഹൊറർ കോമഡി പാക്കേജായിരിക്കും സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന കറക്കം എന്ന് പോസ്റ്റർ സൂചിപ്പിക്കുന്നു. മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊററായി ഒരുക്കുന്ന ചിത്രം ഈ മാസം തിയേറ്ററുകളിലെത്തും. ശ്രീനാഥ് ഭാസി, ഫെമിന ജോർജ്,അഭിറാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, ജീൻ പോൾ ലാൽ,പ്രവീൺ ടി. ജെ, മണികണ്ഠൻ ആചാരി,ബിജു കുട്ടൻ,മിഥൂട്ടി,ഷോൺ റോമി,ലെനാസ് ബിച്ചു,ശാലു റഹിം, വിനീത് തട്ടിൽ, മനോജ് മോസസ്, കെയിൻ സണ്ണി, ശ്രാവൺ,വിഷ്ണു രഘു തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.

ക്രൗൺസ്റ്റാർസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അങ്കുഷ് സിങ്, കിമ്പർളി ട്രിനിഡാഡ് എന്നിവർ ചേർന്നാണ് നിർമ്മാണം. നിപിൻ നാരായണൻ, സുഭാഷ് ലളിത സുബ്രഹ്മണ്യൻ, അർജുൻ നാരായണൻ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്നു. സാം സി.എസ്. സംഗീതം പകരുന്നു. ഛായാഗ്രഹണം-ബബ്ലു അജു,എഡിറ്റർ-നിതിൻ ആരോൾ, കോസ്റ്റ്യൂം മെൽവി ,മേക്കപ്പ്- ആർ.ജി. വയനാടൻ, കോ ഡയറക്ടർ-ജിതിൻ സി.എസ്, സൗണ്ട് മിക്സ്ങ്ങ്-അരവിന്ദ് മേനോൻ, മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻ- ഡോക്ടർ സംഗീത ജനചന്ദ്രൻ . അൻവർ അലി, വിനായക് ശശികുമാർ, മു.രി, ഹരീഷ് മോഹനൻ,സു എന്നിവർ ചേർന്നാണ് ഗാനരചന . പി .ആർ. ഒ എ .എസ്. ദിനേശ്.

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.