
തിരുവനന്തപുരം: എല്ലാ തിരഞ്ഞെടുപ്പ് കാലത്തെയും പോലെ ഇത്തവണയും പോളിങ് ഉദ്യോഗസ്ഥർക്ക് ഭക്ഷണമൊരുക്കാൻ കുടുംബശ്രീ യൂണിറ്റുകൾ. 8,9 തിയതികളിൽ പോളിങ് സാമഗ്രികൾ വിതരണം ചെയുന്ന കേന്ദ്രങ്ങളിലും ജില്ലയിലെ മുഴുവൻ പോളിങ് ബൂത്തുകളിലും ഭക്ഷണമെത്തിക്കാനുള്ള നടപടികൾ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു..
അതാതു മണ്ഡലങ്ങളിലെ പോളിംഗ് സാമഗ്രി വിതരണ കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റുകളും പോളിങ് ബൂത്തുകളിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങളുമാണ് ഭക്ഷണ വിതരണം നടത്തുന്നത് . പോളിങ് ബൂത്തുകളിൽ 8 ന് രാത്രി ഭക്ഷണവും 9 നു പ്രഭാത ഭക്ഷണം ,ഉച്ചഭക്ഷണം എന്നിവയും എത്തിക്കും. .മുൻകൂട്ടി ലഭിക്കുന്ന ഓർഡറുകൾ അനുസരിച്ചായിരിക്കും ബൂത്തുകളിൽ ഭക്ഷണ വിതരണം .മുൻ വർഷത്തെ നിരക്കിലാണ് ഇത്തവണയും കുടുംബശ്രീ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഭക്ഷണം ഒരുക്കുന്നത്. പോളിംഗ് സാമഗ്രി വിതരണ കേന്ദ്രങ്ങളിൽ പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവ ജില്ലയിലെ മികച്ച കാറ്ററിംഗ് യൂണിറ്റുകൾ തയാറാക്കി നൽകും.,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |