നെടുമങ്ങാട്: കലാശക്കൊട്ടിനിടെ വട്ടപ്പാറ,വെമ്പായം,കരകുളം പ്രദേശങ്ങളിൽ സി.പി.എം പ്രവർത്തകർ ആക്രമണം നടത്തിയതായി ബി.ജെ.പി പ്രവർത്തകരുടെ പരാതി.
കരകുളത്ത് ടിപ്പർ ലോറി ഓടിച്ചു കയറ്റുകയും ബി.ജെ.പിയുടെ വനിതാ പ്രവർത്തകരെ വടി കൊണ്ട് മർദ്ദിക്കുകയും ചെയ്‌തെന്നാണ് ആരോപണം. പരിക്കേറ്റ പ്രവർത്തകയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വട്ടപ്പാറയിലും വനിതാ പ്രവർത്തകയെ കൈയേറ്റം ചെയ്തത് സംഘർഷത്തിനിടയാക്കി. വെമ്പായത് കൊട്ടിക്കലാശം കഴിഞ്ഞുപോയ ബി.ജെ.പിക്കാർക്ക് നേരെ ഒരുസംഘം അക്രമം നടത്തിയെന്നും പരാതിയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |