SignIn
Kerala Kaumudi Online
Tuesday, 21 April 2026 5.07 PM IST

എഫ്.സി.ആർ.എ ഭേദഗതി: കേന്ദ്ര മന്ത്രിയെ കണ്ട് ആശങ്ക അറിയിച്ച് സി.ബി.സി.ഐ

Increase Font Size Decrease Font Size Print Page

s

ന്യൂഡൽഹി: എഫ്.സി.ആർ.എ ഭേദഗതി ബില്ലിൽ സി.ബി.സി.ഐ കേന്ദ്രസർക്കാരിനെ ആശങ്കയറിയിച്ചു. സി.ബി.സി.ഐ അദ്ധ്യക്ഷൻ ആർച്ച് ബിഷ​പ്പ് ക​ർ​ദി​നാ​ൾ ഡോ. ​ആ​ന്റ​ണി പൂ​ലയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ കേന്ദ്ര ന്യൂനപക്ഷ - പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജുജുവിനെ നേരിൽ കണ്ടു.

വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബില്ലിലെ വിവാദ വ്യവസ്ഥകൾ അതേപടി പാസാക്കരുതെന്ന് ആവശ്യപ്പെട്ടു. ആശങ്കകൾ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ളവരെ അറിയിക്കുമെന്ന് റിജിജു ഉറപ്പുനൽകി. റിജുജുവിന്റെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ, ഉപമുഖ്യമന്ത്രി പ്രെസ്റ്റോൺ ടിൻസോങ്, സി.ബി.സി.ഐ സെക്രട്ടറി ജനറലും ഡൽഹി ആർച്ച് ബിഷപ്പുമായ ഡോ. അനിൽ കൂട്ടോ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ.ഡോ. മാത്യു കോയിക്കൽ, സി.സി.ബി.ഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ.ഡോ. സ്റ്റീഫൻ ആലത്തറ തുടങ്ങിയവർ പങ്കെടുത്തു.

TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.