
മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സൗഹൃദത്തിന്റെ പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വെെറലാവാറുണ്ട്. അത്തരത്തിൽ ഒരു സ്ത്രീയുടെയും കുരങ്ങിന്റെയും പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. സോപ്പ് കഴിക്കാൻ ശ്രമിക്കുന്ന കുരങ്ങിനെയാണ് ആദ്യം വീഡിയോയിൽ കാണുന്നത്. കുരങ്ങൻ സോപ്പ് കഴിക്കാൻ ശ്രമിക്കുന്നത് കണ്ട സ്ത്രീ ഉടനെ അതിനെ വഴക്കുപറയുകയും സോപ്പ് താഴെയിടാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.
സ്വന്തം കുട്ടികളോടെന്നപോലെ സ്‌നേഹത്തോടെയും എന്നാൽ ഗൗരവത്തിലുമാണ് കുരങ്ങനെ വഴക്ക് പറയുന്നത്. പിന്നാലെ ഒരു ഉരുളക്കിഴങ്ങ് കൊടുത്ത് കുരങ്ങിനെക്കൊണ്ട് സോപ്പ് താഴെ ഇടിക്കുകയാണ് ആ സ്ത്രീ. സോപ്പ് കളഞ്ഞ് സന്തോഷത്തോടെ ഉരുളക്കിഴങ്ങ് വാങ്ങി വീട്ടിൽ നിന്ന് പോകുന്ന കുരങ്ങിനെ വീഡിയോയിൽ കാണാം. 'അമ്മ എപ്പോഴും അമ്മ തന്നെ' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്ക് നിരവധി കമന്റും ലെെക്കും ലഭിക്കുന്നുണ്ട്.
'അമ്മയുടെ ശകാരത്തിൽ നിന്ന് കുരങ്ങിന് പോലും രക്ഷയില്ല', ' അമ്മയ്‌ക്ക് മാത്രമേ അത് മനസിലാവൂ', 'വളരെ നല്ല വീഡിയോയാണ്', 'കുരങ്ങിനെ കാണാൻ ക്യൂട്ടായിട്ടുണ്ട്', 'പാവം അമ്മ, കുരങ്ങിനോടുള്ള സ്നേഹം കണ്ടോ?', 'ഒരു നല്ല മനസ് ആ അമ്മയ്‌ക്കുണ്ട്. സോപ്പ് കഴിച്ചിരുന്നെങ്കിൽ അത് ചിലപ്പോൾ കുരങ്ങിന്റെ ജീവന് തന്നെ അപകടമാകുമായിരുന്നു'- ഇങ്ങനെ പോകുന്നു കമന്റുകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
