SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.32 AM IST

പിണറായി അധികാരത്തിലെത്തണമെന്ന് ആഗ്രഹം: വെള്ളാപ്പള്ളി നടേശൻ

Increase Font Size Decrease Font Size Print Page
vellappalli

ആലപ്പുഴ: പിണറായി വിജയൻ വീണ്ടും അധികാരത്തിലെത്തണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹവും താത്പര്യവുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കണിച്ചുകുളങ്ങര ദേവസ്വം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ബൂത്തിൽ വോട്ട് ചെയ്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ വിധി കാത്തിരുന്ന് കാണാം. കോൺഗ്രസിൽ മൂന്നുനാലുപേ‌ർ മുഖ്യമന്ത്രിയാകാൻ കാത്തിരിക്കുന്നുണ്ട്. വി.ഡി.സതീശനും രമേശ് ചെന്നിലയ്ക്കുമടക്കം പല‌ർക്കും ആഗ്രഹങ്ങളുണ്ടാകാം. ആരാകണമെന്നതിനെപ്പറ്റി എനിക്ക് അഭിപ്രായമില്ല. ജനിക്കാൻ പോകുന്ന കൊച്ചിന് പേര് ഇപ്പോഴേ ഇടണോ എന്നും അദ്ദേഹം ചോദിച്ചു. എം.എൽ.എയായി വിജയിച്ചാൽ എല്ലാവരും യോഗ്യന്മാരാണ്. എൻ.ഡി.എയ്ക്ക് വോട്ട് ശതമാനം കൂടും. അക്കൗണ്ട് തുറക്കുമോ എന്നറിയില്ല. ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. ആലപ്പുഴ മണ്ഡലത്തിൽ പി.പി.ചിത്തരഞ്ജൻ ഗംഭീരവിജയം കൈവരിക്കുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ പ്രീതി നടേശൻ,മകൾ വന്ദന എന്നിവർക്കൊപ്പമാണ് വെള്ളാപ്പള്ളി വോട്ട് ചെയ്യാനെത്തിയത്.

TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.