
നക്ഷത്രഫലം
2026 ഏപ്രിൽ 13 മുതൽ ഏപ്രിൽ 19 വരെ
അശ്വതി
പ്രവർത്തനമേഖലകളിൽ ഉന്നതിയും പരിഗണനയും ലഭിക്കും. കുടുംബസ്വത്തിൽ സുഖവും സമാധാനവും നിലനിൽക്കും. വ്യവഹാരങ്ങളിലും മറ്റും വിജയം പ്രതീക്ഷിക്കാം. സന്താനങ്ങൾക്ക് മംഗളകാര്യങ്ങൾ നടത്താൻ സാധിക്കും. ശുഭദിനം-ഞായർ.
ഭരണി
ഒന്നിലധികം കേന്ദ്രങ്ങളിൽ നിന്ന് വരുമാനമുണ്ടാകും. കലാപ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് അംഗീകാരം ലഭിക്കും. തൊഴിൽ രഹിതർക്ക് തൊഴിൽവേതനം ലഭിക്കും. ഭൂമി സംബന്ധമായ ചില പ്രമാണങ്ങൾ കൈവശം വന്നു ചേരും. ശുഭദിനം-ചൊവ്വ.
കാർത്തിക
ജനമധ്യത്തിൽ പരിഗണന ലഭിക്കും. പരീക്ഷകളിലും ഇൻർവ്യൂകളിലും വിജയിക്കും. കാർഷിക മേഖലയിലുള്ളവർക്ക് അഭിവൃദ്ധിയുണ്ടാകും. ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം ഉണ്ടാകും. ഗൃഹം നവീകരിക്കും. ശുഭദിനം-ശനി.
രോഹിണി
ഉദ്ദേശിച്ച കാര്യങ്ങൾ ശുഷ്‌കാന്തിയോടെ നിറവേറ്റപ്പെടും. പ്രവർത്തനങ്ങളിലെല്ലാം പുരോഗതിയുണ്ടാകും. വിദ്യാവിജയം, സ്ഥാനമാനാദിലാഭം എന്നിവ പ്രതീക്ഷിക്കാം. വിവാഹസംബന്ധമായ കാര്യങ്ങൾക്ക് തീരുമാനമുണ്ടാകും. ശുഭദിനം -വ്യാഴം.
മകയിരം
പുതിയ കരാറുകൾ ഏറ്റെടുത്തെന്നുവരും. കൃഷിവകയിലും വാടകവകയിലും മറ്റും കൂടുതൽ നേട്ടങ്ങളുണ്ടാകും. ഉന്നതരായ വ്യക്തികളിൽ നിന്ന് സഹകരണവും സഹായങ്ങളും ലഭിക്കും.ശുഭദിനം-തിങ്കൾ.
തിരുവാതിര
പദവിയും പ്രതാപവും നിലനിർത്തുന്നതാണ്. വീടോ വാഹനമോ അധീനതയിലാകും. ജോലിയിൽ പ്രൊമോഷനു സാധ്യത. ആരോഗ്യകാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ട സമയമാണ്. പണം കിട്ടാനുള്ള കേന്ദ്രങ്ങളിൽ നിന്നെല്ലാം കാലതാമസം നേരിടും. ശുഭദിനം-ബുധൻ.
പുണർതം
യുവജനങ്ങളുടെ വിവാഹം നടക്കും. സഹോദരങ്ങളും അയൽക്കാരും സൗഹൃദത്തോടെ പെരുമാറും. ഇലക്‌ട്രോണിക് വിദ്യകളിൽ വൈദഗ്ദ്യം നേടാൻ സാധിക്കും. മറ്റുള്ളവർ നിർവഹിക്കേണ്ട ജോലികൾ സ്വയം ഏറ്റെടുക്കും. ശുഭദിനം-വെള്ളി.
പൂയം
സർക്കാരാനുകൂല്യങ്ങൾ ഉടൻ ലഭിക്കും. കുടുംബജീവിതം തൃപ്തികരമാണ്. ഉദ്യോഗത്തിൽ പ്രൊമോഷൻ ലഭിക്കും. രാഷ്ട്രീയക്കാർക്ക് ഈ സമയം നല്ലതാണ്. ഉദ്ദേശിച്ച കാര്യം വളരെ പരിശ്രമിച്ചാൽ വിജയം നേടാം. ശുഭദിനം-ചൊവ്വ.
ആയില്യം
വരുമാനത്തിൽ വർദ്ധനവുണ്ടാകും. ശത്രുക്കളുടെ പ്രവർത്തനങ്ങളെ പരാജയപ്പെടുത്തുവാൻ കഴിയും. ചില പ്രധാനപ്പെട്ട പ്രമാണങ്ങൾ കൈവശം വന്നചേരും. ഇൻഷുറൻസ് മേഖലയിൽ ജോലിചെയ്യുന്നവർക്ക് നല്ല സമയമാണ്. ശുഭദിനം-ചൊവ്വ.
മകം
സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കപ്പെടും. നിയമപരമായ കാര്യങ്ങളിൽ നേട്ടമുണ്ടാകും. ഭൂമിയിൽ നിന്നുള്ള ആദായം വർദ്ധിക്കും. ജോലിയിൽ സ്ഥിരീകരണം ലഭിക്കുന്നതാണ്. ബിസിനസ്സിൽ വലിയ മത്സരത്തെ നേരിടേണ്ടിവരും. ശുഭദിനം-ശനി.
പൂരം
നേതൃസ്ഥാനത്ത് എത്തിച്ചേരും. സ്വത്ത് സംബന്ധമായ തർക്കങ്ങൾ ഒത്തുതീർപ്പാക്കും. പൊതുകാര്യങ്ങളിൽ കൂടുതൽ താല്പര്യം കാണിക്കും. വിദേശത്തുനിന്നും മടങ്ങി നാട്ടിൽ സ്വന്തം ബിസിനസ്സ് ചെയ്യുവാൻ അവസരം ഉണ്ടാകും. ശുഭദിനം-വെള്ളി.
ഉത്രം
പരിശ്രമങ്ങളെല്ലാം ഒരു പരിധിവരെ വിജയിക്കും. പൂർവ്വികസ്വത്ത് അധീനതയിൽ വന്നുചേരും. ആരോഗ്യനില തൃപ്തികരമായിരിക്കും. പ്രമേഹരോഗികൾ ശ്രദ്ധിക്കണം. പാർട്ണർഷിപ്പ് വ്യവസ്ഥയിൽ കച്ചവടം ആരംഭിക്കും. ശുഭദിനം-തിങ്കൾ.
അത്തം
പൊതുരംഗങ്ങളിൽ നേതൃത്വസ്ഥാനത്തേക്കുയർത്തപ്പെടും. ഊഹക്കച്ചവടത്തിൽ നല്ലസമയമാണ്. യന്ത്രങ്ങളിൽ നിന്നും വ്യവസായങ്ങളിൽ നിന്നും പലവിധ നേട്ടങ്ങൾ ഉണ്ടാകും. സംഗീത നാടകാദികളിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. ശുഭദിനം-ഞായർ.
ചിത്തിര
തൊഴിലിൽ ഉന്നതിയും അർഹിക്കുന്ന പദവിയും ലഭിക്കും. സന്താനങ്ങൾക്ക് പുരോഗതി ഉണ്ടാകും. പത്രപ്രവർത്തകർക്കും രാഷ്ട്രീയ പ്രവർത്തകർക്കും നല്ല സമയമാണ്. സഹോദരന്മാർക്ക് വീട് ഉണ്ടാക്കാൻ സഹായിക്കും. മധ്യസ്ഥം മുഖേന വ്യവഹാരം ഒഴിവാക്കാൻ ശ്രമിക്കും. ശുഭദിനം-ചൊവ്വ.
ചോതി
നഷ്ടപ്പെട്ടുവെന്ന് കരുതിയ പണമോ വസ്തുക്കളോ തിരികെ ലഭിക്കും. വിദ്യാഭ്യാസപരമായും കലാപരമായും നല്ല സമയമാണ്. ദൂരയാത്രകൾ പ്രയോജനകരമായിതീരും. അയൽക്കാരുമായുള്ള തർക്കങ്ങൾ പരിഹരിക്കും.കൃഷിയിൽ നിന്ന് ആദായം ലഭിക്കും. ശുഭദിനം-വ്യാഴം.
വിശാഖം
ഏറ്റെടുക്കുന്ന ജോലി വൃത്തിയായി ചെയ്യാൻ സാധിക്കും. ആരോഗ്യം തൃപ്തികരം. സുഹൃത്തുക്കളുമായി വിനോദയാത്രകൾ നടത്തിയേക്കും. വിദ്യാഭ്യാസവകുപ്പിൽ ജോലി ചെയ്യുന്നവർക്ക് ജോലിഭാരം കൂടും. കിട്ടേണ്ടപണം കുറച്ചു ഭാഗം കിട്ടും. കൂട്ടുബിസിനസ്സിൽ ഗുണം കുറയുന്നതാണ്. ശുഭദിനം-ചൊവ്വ.
അനിഴം
സർക്കാരിൽ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കും. ഗൃഹനിർമ്മാണം ആരംഭിക്കും. സ്ഥാനമാനം ലഭിക്കും. ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. സുഗന്ധഔഷധകൃഷി സമ്പ്രദായം നടപ്പിലാക്കുവാൻ വിദഗ്ദനിർദ്ദേശം തേടും. ആരോഗ്യം തൃപ്തികരം. ശുഭദിനം-വെള്ളി.
തൃക്കേട്ട
ബിസിനസ് ലാഭകരമാകും. ഭൂസ്വത്തുകൾ വിൽക്കാനും പുതിയതുവാങ്ങാനും ശ്രമിച്ചാൽ നടക്കുന്നതാണ്. രാഷ്ട്രീയപ്രവർത്തകരുടെ സഹായത്തോടെ ഗവൺമെന്റിന്റെ കരാർജോലികൾ ഏറ്റെടുത്ത് നടത്തും. സ്വന്തം വാഹനം ഓടിക്കുന്നവർ വളരെ ശ്രദ്ധിക്കുക. ശുഭദിനം-ഞായർ.
മൂലം
പൂർവ്വിക സ്വത്ത് അനുഭവിക്കാൻ അവസരം ഉണ്ടാകും. രണ്ടാം സന്താനഭാഗ്യം ലഭിക്കും. വിവാഹാലോചനകൾ വരുന്നവർക്ക് വിവാഹം നടക്കും. ലോട്ടറികളിലും മറ്റും ഭാഗ്യം പരീക്ഷിച്ചു നോക്കാവുന്നതാണ്. ശുഭദിനം-ഞായർ.
പൂരാടം
കുടുംബത്തിൽ ധനസ്ഥിതിയും സുഖവുമുണ്ടാകും. ആരോഗ്യനില തൃപ്തികരമായിരിക്കും. പൂർവ്വിക സ്വത്ത് അധീനതയിലാകും. ഉന്നതവിദ്യാഭ്യാസ പുരോഗതി ഉണ്ടാകും. സ്ത്രീകൾക്ക് ആഭരണങ്ങളും വസ്ത്രങ്ങളും ലഭിക്കും. ശുഭദിനം-ബുധൻ.
ഉത്രാടം
പരീക്ഷകളിൽ വിജയിക്കും. പ്രേമകാര്യങ്ങൾ വിവാഹത്തിൽ കലാശിക്കും. ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാകുന്നതാണ്. ഭൂമി,കൃഷി എന്നിവയിൽ നിന്ന് നല്ല ആദായം ലഭിക്കുന്നതാണ്. വേണ്ടെന്നുവച്ച പലതും വീണ്ടും നിർവഹിക്കാൻ ഒരുങ്ങും. ശുഭദിനം - ശനി.
തിരുവോണം
കിട്ടാനുള്ള പണം കൈവശം വന്നു ചേരും. ഔദ്യോഗിക ഉന്നതിയും സ്ഥലമാറ്റവും പ്രശസ്തിയും ലഭിക്കുന്നതാണ്. കുടുംബത്തിൽ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകും. ലോണുകളോ മറ്റ് ക്രെഡിറ്റ് സൗകര്യങ്ങളോ എളുപ്പത്തിൽ ലഭിക്കുന്നതാണ്. ആരോഗ്യനില തൃപ്തികരമായിരിക്കും. ശുഭദിനം-ചൊവ്വ.
അവിട്ടം
അധികാരവും സ്ഥാനകയറ്റവും ലഭിക്കുന്നതാണ്. രോഗികൾക്ക് രോഗശമനം ഉണ്ടാകും. വിദ്യാർത്ഥികൾക്ക് പരീക്ഷാവിജയം ഉണ്ടാകും. കാർഷികവിഭവങ്ങളിൽ നിന്നും ആദായം ലഭിക്കും. ഉന്നതരായ വ്യക്തികളുമായി സൗഹൃദം പുലർത്തും. അന്യദേശത്തുള്ളവർ നാട്ടിൽ വരുന്നതാണ്. ശുഭദിനം-വ്യാഴം.
ചതയം
ജനമദ്ധ്യത്തിൽ അംഗീകാരവും പ്രശസ്തിയും വർദ്ധിക്കും. കിട്ടാനുള്ള പണം തിരികെ കിട്ടും. ഉദ്യോഗാർത്ഥികൾക്ക് ആഗ്രഹം അനുസരിച്ച് സ്ഥലംമാറ്റം കിട്ടും. സംഗീതജ്ഞർക്ക് നല്ല സമയമാണ്. മറ്റുള്ളവർ ഉണ്ടാക്കിവച്ച ബാധ്യത ഏറ്റെടുക്കും. ശുഭദിനം-ബുധൻ.
പൂരൂരൂട്ടാതി
പല തുറകളിൽ നിന്നും ധാനഗമമുണ്ടാകും. ഭൂസ്വത്ത് സ്വന്തം അധീനതയിലാകും. എഴുത്തുകൾ മാനിക്കപ്പെടും. പദവിയും അന്തസ്സും വർദ്ധിക്കും. മംഗളകരമായ കാര്യങ്ങളിൽ സജീവമായി പങ്കുകൊള്ളും. വാക്കുകൾ ഉപയോഗിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കണം. ശുഭദിനം-വെള്ളി.
ഉത്തൃട്ടാതി
വ്യാപാരം അഭിവൃദ്ധിപ്പെടുത്താൻ സാധിക്കും. പരീക്ഷകളിൽ വിജയിക്കും. പിതാവിന് ശ്രേയസ്സ് വർദ്ധിക്കും. ഭാര്യയുടെ സ്വത്ത് പങ്കുവെക്കും. കർമ്മസ്ഥാനം മോടി പിടിപ്പിക്കുന്നതാണ്.
പതിവിലുമധികം യാത്രകൾ ചെയ്യും. ശുഭദിനം-തിങ്കൾ.
രേവതി
സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കണം. സർവ്വീസിൽ സ്ഥിരീകരണം ലഭിക്കും. ഇൻർവ്യൂകളിൽ വിജയിക്കും. പുതിയ വാഹനമോ വീടോ വാങ്ങിക്കും. കൂട്ടുചേർന്നുള്ള വ്യാപാരത്തിൽ ലാഭം പ്രതീക്ഷിക്കാം. ഒന്നിലധികം ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും. ഗൃഹം മോടി പിടിപ്പിക്കാൻ ധനം ചെലവഴിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |