
കോട്ടയം: കോട്ടകൾ തിരിച്ചു പിടിക്കുമെന്ന് യു.ഡി.എഫ്. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റെന്ന് എൽ.ഡി.എഫ്. വോട്ട് ഷെയർ വർദ്ധിക്കുമെന്ന് ബി.ജെ.പിയും. 9 നിയമസഭാ മണ്ഡലങ്ങളിൽ കോട്ടയവും, പുതുപ്പള്ളിയും കടുത്തുരുത്തിയും പാലായും മാത്രമേ കഴിഞ്ഞതവണ യു.ഡി.എഫിനൊപ്പം നിന്നുള്ളൂ. കേരളാ കോൺഗ്രസ് (എം) കരുത്തിൽ വിറപ്പിച്ച ഇടതുമുന്നണിയെ ഇക്കുറി തറ പറ്റിക്കുമെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് ശേഷം സംഘടനാതലത്തിലുണ്ടായ ഉണർവ്, പാർലമെന്റ്, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ നേടിയ മേൽക്കൈ എന്നിവയിലാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. പൂഞ്ഞാർ, ചങ്ങനാശേരി, ഏറ്റുമാനൂർ മണ്ഡലങ്ങൾ തിരിച്ചുപിടിക്കുമെന്നും.
സിറ്റിംഗ് സീറ്റുകൾക്ക് പുറമേ പാലായിൽ ജോസ് കെ.മാണി ജയിക്കുമെന്നാണ് ഇടത് പ്രതീക്ഷ. സി.പി.എം പൂർണമായും ജോസിനായി കളത്തിലിറങ്ങി. ജോസ് വിരുദ്ധ വോട്ടുകൾ എതിർ സ്ഥാനാർത്ഥികളായ മാണി സി.കാപ്പൻ, ഷോൺ ജോർജ് എന്നിവരിലേയ്ക്ക് വിഭജിച്ചു. ഭൂരിപക്ഷം കുറഞ്ഞാലും ഏറ്റുമാനൂരിൽ വിജയിക്കുമെന്നാണ് വിലയിരുത്തൽ. പൂഞ്ഞാർ, പാലാ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ സഭയുടെ പിന്തുണയിൽ വിജയിക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ സഭാ നേതൃത്വം യു.ഡി.എഫിനെ സഹായിച്ചപ്പോൾ ക്രൈസ്തവ വിശ്വാസികളിൽ ഒരു വിഭാഗം കൂടെ നിന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |