
ആലപ്പുഴ: ഹോട്ട് സ്പോട്ടായ അമ്പലപ്പുഴ ഉൾപ്പടെ ആലപ്പുഴ ജില്ലയിലെ ഒൻപത് മണ്ഡലങ്ങളിലും മുൻ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ മൂന്ന് ശതമാനം പോളിംഗ് വർദ്ധിച്ചു. വീട്ടിലോട്ടും പോസ്റ്റൽ വോട്ടും കൂടി കണക്കാക്കുമ്പോൾ ഒന്നോ, രണ്ടോ ശതമാനം കൂടി വർദ്ധിച്ചേക്കും.
2021 ലെ 74.75 ശതമാനം പോളിംഗിൽ നിന്നാണ് 77.40 ശതമാനത്തിലേക്ക് ഉയർന്നത്. തീരദേശ മേഖലയിലെ കനത്ത പോളിംഗ് ഏത് മുന്നണിയെ പിന്തുണയ്ക്കുമെന്നാണ് അറിയാനുള്ളത്. ബി.ജെ.പി വോട്ടുകൾ യു.ഡി.എഫിന് മറിച്ചിട്ടുണ്ടെന്ന ആരോപണം ഇടതുമുന്നണി ഉയർത്തിക്കഴിഞ്ഞു. ഏറ്റവും കൂടുതൽ പോളിംഗ് നടന്നത് അരൂർ മണ്ഡലത്തിലാണ്. 83.35 ശതമാനം. കുറവ് ചെങ്ങന്നൂരിലും. 71.05 ശതമാനം.
2021ൽ അരൂർ. ചേർത്തല മണ്ഡലങ്ങൾ മാത്രമായിരുന്നു 80 ശതമാനം പിന്നിട്ടത്. ഇപ്രാവശ്യം ഈ മണ്ഡലങ്ങൾക്ക് പുറമേ ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളും 80ന് മുകളിലേക്കുയർന്നു. എൽ.ഡി.എഫ് 9 മണ്ഡലങ്ങളിലും വിജയം അവകാശപ്പെടുന്നുണ്ടെങ്കിലും 6 മണ്ഡലങ്ങളിൽ കനത്ത പോരാട്ടമാണ് നടന്നത്. യു.ഡി.എഫ് ഏഴ് സീറ്റുകളിലാണ് വിജയം പ്രതീക്ഷിക്കുന്നത്, നാല് സീറ്റുകളിൽ മുന്നേറ്റമുണ്ടാകുമെന്ന് എൻ.ഡി.എ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |