
തൃശൂർ: മദ്ധ്യ കേരളത്തിൽ ഇടതിന്റെ പിടിവള്ളിയാണ് തൃശൂർ. 2016ൽ ആദ്യ പിണറായി സർക്കാരിന്റെ കാലത്തും 2021ൽ തുടർഭരണം നേടിയപ്പോഴും ജില്ലയിലെ 13ൽ 12 മണ്ഡലങ്ങളും ഉറച്ചു നിന്നു.തുടർഭരണം നേടാൻ ഇടതിന് തൃശൂരിലെ സീറ്റുകൾ നിർണായകമാണ്. അധികാരത്തിൽ തിരിച്ചെത്താൻ യു.ഡി.എഫിന് തൃശൂരിലെ നില മെച്ചപ്പെടുത്തണം.
മണലൂർ, തൃശൂർ, ചാലക്കുടി, ഇരിങ്ങാലക്കുട.. യു.ഡി.എഫ് പ്രതീക്ഷയർപ്പിക്കുന്ന തൃശൂരിലെ നാല് മണ്ഡലങ്ങളിതാണ്. തരംഗമുണ്ടെങ്കിൽ കൊടുങ്ങല്ലൂർ, ഗുരുവായൂർ പിടിച്ചെടുക്കാനാകും. അതിശക്തമായ മത്സരം നടന്ന പുതുക്കാട്, ഒല്ലൂർ മണ്ഡലങ്ങളിൽ സ്ഥിതി പ്രവചനാതീതമാണെന്ന് യു.ഡി.എഫും കരുതുന്നു. തൃശൂർ, മണലൂർ, നാട്ടിക. എൻ.ഡി.എ പ്രതീക്ഷ വയ്ക്കുന്ന മൂന്ന് മണ്ഡലങ്ങളിവയാണ്.
കൊടുങ്ങല്ലൂരിലും ഗുരുവായൂരിലും ശക്തമായ മത്സരം ബി.ജെ.പിയും പ്രതീക്ഷിക്കുന്നു.
തൃശൂരും ചാലക്കുടിയും ഒഴികെയുള്ള 11 മണ്ഡലങ്ങളിലാണ് എൽ.ഡി.എഫ് പ്രതീക്ഷ. ചാലക്കുടിക്കൊപ്പം തൃശൂരും ഇക്കുറി കൈവിട്ടേക്കുമെന്നാണ് കണക്കുകൂട്ടൽ. ചാലക്കുടിയിലും തൃശൂരും കടുത്ത മത്സരം നടന്നെന്നും ചിലപ്പോൾ വിജയിച്ചേക്കാമെന്നും വിലയിരുത്തലുണ്ട്. മണലൂരിൽ എൻ.ഡി.എ വോട്ട് കൂടുതൽ നേടുന്നത് യു.ഡി.എഫിന് പരാജയം ഒരുക്കുമെന്നും എൽ.ഡി.എഫ് വിലയിരുത്തുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |