SignIn
Kerala Kaumudi Online
Monday, 11 May 2026 8.59 AM IST

ക​ണ്ണൂ​രി​ൽ പോരാട്ടം ക​ടു​ക്കും

Increase Font Size Decrease Font Size Print Page
dd

കണ്ണൂർ: കണ്ണൂരിലെ 11 മണ്ഡലങ്ങളിൽ നിലവിൽ 9 ഇടത്തും ഇടത് ആധിപത്യമാണ്. ഇക്കുറി യു.ഡി.എഫ്. കടുത്ത വെല്ലുവിളി ഉയർത്തുന്നു. നാലെണ്ണത്തിൽ എൽ.ഡി.എഫിന് അനായാസ ജയം ഉറപ്പിക്കാം. ഏഴിടത്ത് ഫലം മത്സരം കടുത്തതായിരുന്നു. മുഖ്യമന്ത്രിയുടെ ധർമ്മടത്ത് ഭൂരിപക്ഷത്തിന്റെ കാര്യത്തിലാണ് അനിശ്ചിതത്വം. മട്ടന്നൂരിൽ വി.കെ. സനോജ് നല്ല മാർജിനിൽ ജയിക്കും. കല്യാശ്ശേരിയിൽ എം. വിജിൻ ഇക്കുറിയും വലിയ ഭൂരിപക്ഷം നേടും. തലശ്ശേരിയിൽ കാരായി രാജനും ജയം ഉറപ്പ്.കണ്ണൂരിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വിജയിക്കാൻ വിയർക്കും. . ഇരിക്കൂരിൽ കോൺഗ്രസ് സിറ്റിംഗ് എം.എൽ.എ സജീവ് ജോസഫാണ് മുന്നിൽ.
പേരാവൂരിൽ കെ.കെ. ശൈലജയുമായുള്ള പേരാട്ടത്തിൽ സണ്ണി ജോസഫിനാണ് അഴീക്കോട് സിറ്റിംഗ് എം.എൽ.എ. കെ.വി. സുമേഷും ലീഗ് ജില്ലാ പ്രസിഡന്റ് കരീം ചേലേരിയും തമ്മിലുള്ള പോരാട്ടത്തിന്റെ ഫലം ഉദ്വേഗഭരിതം.പയ്യന്നൂരിൽ ടി.ഐ. മധുസൂദനൻ രക്തസാക്ഷി ഫണ്ട് ആരോപണത്തിൽ നിന്ന് മുക്തമാകാത്തത് ഇടത് ക്യാമ്പിനെ ജാഗ്രതയിലാക്കി. തളിപ്പറമ്പിൽ പി.കെ.ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിലെ

ആഭ്യന്തര ഉലച്ചിൽ ശമിച്ചിട്ടില്ല. കൂത്തുപറമ്പിൽ ആർ.ജെ.ഡിയിലെ പി.കെ.പ്രവീണിനാണ് മുൻതൂക്കം.

TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA