SignIn
Kerala Kaumudi Online
Saturday, 25 April 2026 4.21 AM IST

എത്ര വെയിലുകൊണ്ടാലും മുഖം വെട്ടിത്തിളങ്ങും, ടാൻ വരില്ല; ഈ ഫേസ്‌പാക്ക് ആഴ്‌ചയിൽ മൂന്ന് തവണ ഉപയോഗിക്കൂ

Increase Font Size Decrease Font Size Print Page
beauty

ദിവസേന പുറത്തേക്ക് പോകുന്നവർക്ക് പല തരത്തിലുള്ള ചർമ പ്രശ്‌നങ്ങൾ വരാനുള്ള സാദ്ധ്യത കൂടുതലാണ്. പ്രത്യേകിച്ച് അമിതമായി ചൂടും പൊടിയും വെയിലും ഏൽക്കുന്നവർക്ക്. ഇത്തരത്തിലുള്ളവരുടെ മുഖത്ത് കരിവാളിപ്പും ചർമത്തിൽ ചുളിവും ഉണ്ടാവാനുള്ള സാദ്ധ്യത കൂടുതലാണ്. സൺസ്‌ക്രീൻ ഉപയോഗിച്ചാൽ ഒരു പരിധി വരെ ഈ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് തടയാം.

ഇനി ചർമപ്രശ്‌നങ്ങൾ ഉണ്ടായവരാണെങ്കിൽ അത് മാറാനായി വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു പാക്കുണ്ട്. ഈ ഫേസ്‌പാക്ക് ആഴ്‌ചയിൽ രണ്ട് ദിവസം പുരട്ടിക്കഴിഞ്ഞാൽ മുഖത്തെ ബ്ലാക്ക്‌ഹെഡ്‌സ് ഉൾപ്പെടെ മാറി ചർമം മൃദുവും തിളക്കമുള്ളതുമാകും. ഇതിന് ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയാണെന്നും എങ്ങനെ തയ്യാറാക്കാമെന്നും നോക്കാം.

ആവശ്യമായ സാധനങ്ങൾ

തക്കാളി - 1 എണ്ണം

തേൻ - അര ടീസ്‌പൂൺ

തൈര് - 1 ടീസ്‌പൂൺ

കാപ്പിപ്പൊടി - 1 ടീസ്‌പൂൺ

തയ്യാറാക്കുന്ന വിധം

വൃത്തിയുള്ളൊരു പാത്രത്തിലേക്ക് അരച്ചെടുത്ത തക്കാളി, തേൻ, തൈര്, കാപ്പിപ്പൊടി എന്നിവ ചേർത്ത് യോജിപ്പിച്ച് അഞ്ച് മിനിട്ട് വയ്‌ക്കുക.

ഉപയോഗിക്കേണ്ട വിധം

ഫേസ്‌വാഷ് ഉപയോഗിച്ച് വൃത്തിയാക്കി ശേഷം നനവില്ലാത്ത മുഖത്തേക്ക് ഈ പാക്ക് പുരട്ടിക്കൊടുക്കുക. ഉണങ്ങുമ്പോൾ അൽപ്പം വെള്ളം നനച്ച ശേഷം സ്ക്രബ് ചെയ്യണം. മൃദുവായി വേണം സ്‌ക്രബ് ചെയ്യാൻ. ശേഷം കഴുകി കളയാവുന്നതാണ്. ഇത് ആഴ്‌ചയിൽ മൂന്ന് ദിവസം ഉപയോഗിച്ചാൽ മികച്ച ഫലം ലഭിക്കും.

TAGS: BEAUTY TIPS, SKIN BRIGHTENING, FACEPACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.