
തിരുവനന്തപുരം: ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ 25 ഡയാലിസിസ് രോഗികൾക്കും നിർദ്ധനരായ 25 ക്യാൻസർ രോഗികൾക്കും ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി സി.വിഷ്‌ണുഭക്തൻ 10 വർഷമായി എല്ലാമാസവും നൽകുന്ന ചികിത്സാ ധനസഹായത്തിന്റെ വിതരണോദ്ഘാടനം വി. ശശി എം.എൽ.എ നിർവഹിച്ചു. കിഫ്ബി ധനസഹായത്തോടെ 70.72 കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച ചിറയിൻകീഴ് താലൂക്ക് ആശുപത്രിയുടെ പുതിയ ബഹുനില മന്ദിരത്തിൽ മെഡിക്കൽ ഉപകരണങ്ങൾ,ആവശ്യമായ ഡോക്ടർമാർ,മറ്റ് സ്റ്റാഫുകൾ ലഭ്യമല്ലെന്നും പുതിയ സർക്കാർ ഈ ആവശ്യം സാദ്ധ്യമാക്കണമെന്നും മുഖ്യ പ്രഭാഷണത്തിൽ സി.വിഷ്‌ണുഭക്തൻ പറഞ്ഞു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രിയിൽ കഴിഞ്ഞ കാലത്തെ ഭരണസമിതിയുടെ ജാഗ്രതക്കുറവ് കാരണം പോരായ്‌മകൾ ഒരുപാടുണ്ടെന്നും പുതിയ ഭരണസമിതി ബഹുനില മന്ദിരം സംരക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ആർ.സുഭാഷ്,മനോജ് ബി.ഇടമന,ഗീതാ സുരേഷ്,വിജയകുമാർ.വി,ആർ.ഷീജ,കവിത സന്തോഷ്,അൽ-വൈസ്,അനൂബ് ഖാൻ,ഡോ. ഉണ്ണിക്കൃഷ്ണൻ,ഷാജി,സ്റ്റാർലി.ഒ.എസ്,ശിവദാസ് എന്നിവർ പങ്കെടുത്തു.
ഫോട്ടോ: ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് രോഗികൾക്കും ക്യാൻസർ രോഗികൾക്കുമുള്ള ന്യൂ രാജസ്ഥാൻ മാർബിൾസിന്റെ ചികിത്സാസഹായം വി.ശശി എം.എൽ.എ വിതരണംചെയ്യുന്നു.സി.വിഷ്‌ണുഭക്തൻ സമീപം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |