SignIn
Kerala Kaumudi Online
Wednesday, 13 May 2026 9.02 PM IST

ബുംറയെയും ഹേസൽവുഡിനെയും ഐപിഎല്ലി‌ൽ പഞ്ഞിക്കിട്ടു, പിന്നാലെ മറ്റൊരു ടെൻഡുൽക്കറാകാൻ കൗമാരതാരം

Increase Font Size Decrease Font Size Print Page
indian-batter

മുംബയ്: ഐപിഎല്ലിലെ കൗമാര സൂപ്പർതാരം വൈഭവ് സൂര്യവംശിയെത്തേടി ഇന്ത്യൻ ടീമിൽ നിന്ന് വിളിയെത്തുമെന്ന് സൂചന. രാജസ്ഥാൻ റോയൽസിന്റെ ഓപ്പണിംഗ് ബാറ്ററായ 15കാരന്റെ തകർപ്പൻ ഫോം ബിസിസിഐ അധികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇന്ത്യൻ ടീമിന്റെ അയർലൻഡ് പര്യടനത്തിനുള്ള സ്‌ക്വാഡിലേക്ക് കുട്ടി താരത്തെ പരിഗണിക്കുന്നുണ്ടെന്ന് ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നു. അയർലൻഡ് പര്യടത്തിനുള്ള ഇന്ത്യൻ ടീമിൽ കൂടുതൽ യുവാക്കൾക്ക് പ്രധാന്യം നൽകാനാണ് ബിസിസിഐ ശ്രമിക്കുന്നത്. 'അയർലൻഡ് പര്യടനത്തിനുള്ള നിരവധി കളിക്കാരുടെ പേരുകൾക്കൊപ്പം അദ്ദേഹത്തിന്റെ പേരും ഷോർട്‌ലിസ്‌റ്റ് ചെയ്‌തിട്ടുണ്ട്.' ബിസിസിഐ വൃത്തങ്ങൾ സൂചന നൽകുന്നു.

ബുംറ, ജോഷ്‌ ഹേസൽവുഡ്, ഭുവനേശ്വർ കുമാർ തുടങ്ങി ലോകോത്തര മികവാർന്ന ബൗളർമാരെ യാതൊരു പേടിയുമില്ലാതെ അതിർത്തി കടത്തുന്ന വൈഭവിന്റെ ബാറ്റിംഗ് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ഇന്ത്യൻ ടീമിൽ ഇടംനേടാനായാൽ പ്രായത്തിൽ വനിതാ ക്രിക്കറ്റ് ടീമിലെ ഓപ്പണർ ഷഫാലി വർമ്മയുടെ റെക്കാഡ് വൈഭവ് മറികടക്കും. 15 വയസും ഏഴ് മാസവും 27 ദിവസവും പ്രായമുള്ളപ്പോഴാണ് ഷഫാലി വർമ്മ ടീമിലെത്തിയത്. ലിറ്റിൽ മാസ്‌റ്റർ സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറുടെ റെക്കോഡും ഇതോടെ പഴങ്കഥയാകും. 16 വയസും 205 ദിവസവും പ്രായമുള്ളപ്പോൾ 1989ൽ ആയിരുന്നു സച്ചിന്റെ അരങ്ങേറ്റം.

ഈ സീസൺ ഐപിഎല്ലിൽ 26 പന്തിൽ 78 റൺസാണ് വൈഭവ്, റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ നേടിയത്. ചെന്നൈയ്‌ക്കെതിരെ 17 പന്തിൽ 52, മുംബയ്‌ക്കെതിരെ 14 പന്തിൽ 39 എന്നിങ്ങനെയാണ് പ്രകടനം. സൺ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മാത്രം ആദ്യ പന്തിൽ പുറത്തായി. ഇന്ത്യ വിജയിച്ച അണ്ടർ-19 ലോകകപ്പിൽ ടീമംഗമായിരുന്നു വൈഭവ്. ജൂൺ 26,28 തീയതികളിലാണ് അയർലൻഡുമായുള്ള ഇന്ത്യയുടെ മത്സരങ്ങൾ.

TAGS: NEWS 360, SPORTS, INDIAN BATTER, TENDULKAR, IPL2026, IRLAND TOUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360