SignIn
Kerala Kaumudi Online
Thursday, 16 April 2026 10.54 AM IST

ശ്രീകൃഷ്ണപ്പരുന്തിനെ കൈവശം വച്ച റസ്റ്റോറന്റ് ഉടമയ്ക്കെതിരെ കേസ്

Increase Font Size Decrease Font Size Print Page
brahminy-kites

ആലപ്പുഴ: വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത ഇനമായ ശ്രീകൃഷ്ണപ്പരുന്തിനെ കൈവശം വച്ചതിന് റസ്റ്റോറന്റ് ഉടമയ്‌ക്കെതിരെ കേസ്സെടുത്തു. തെക്കൻ കൈനകരിക്ക് അടുത്ത് പള്ളാത്തുരുത്തിയിലെ റസ്റ്റോറന്റിലാണ് ഉടമ ശ്രീകൃഷ്ണപ്പരുന്തിനെ അനധികൃതമായി വളർത്തിയിരുന്നത്. നിയമവിരുദ്ധമായി പരുന്തിനെ കൈവശം വച്ചതിനും വിനോദ സഞ്ചാരികൾക്ക് ഫോട്ടോയെടുക്കാൻ നൽകിയതിനുമാണ് കേസെടുത്തത്. പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്‌മെന്റ് ഒഫ് ആനിമൽസ് ഇന്ത്യയുടെ പരാതിയിൽ പൊലീസും റാന്നി ഫോറസ്റ്റ് ഡിവിഷനും ചേർന്നാണ് പരിശോധന നടത്തി ഉടമയുടെ വീട്ടിൽ ഒളിപ്പിച്ചിരുന്ന പരുന്തിനെ കണ്ടെടുത്തത്.

TAGS: LOCAL NEWS, ALAPPUZHA, S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.