SignIn
Kerala Kaumudi Online
Saturday, 25 April 2026 11.41 AM IST

വേനൽചൂടേറിയതോടെ സംസ്ഥാനത്ത്‌ ആളുകൾ കൂട്ടത്തോടെയെത്തുന്നത് ഇത്തരം സ്ഥലങ്ങളിലേക്ക്, രാത്രി കാലങ്ങളിലും തിരക്ക്

Increase Font Size Decrease Font Size Print Page
tourists

നിലമ്പൂർ: വേനൽ ശക്തമായതോടെ ജനങ്ങൾചൂടിൽ നിന്നും അല്പം ആശ്വാസം പ്രതീക്ഷിച്ചു വിവിധ മേഖലകളിൽ വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങൾ സ്ഥലങ്ങൾ സന്ദർശിക്കുക പതിവാണ്. എന്നാൽ മമ്പാട് ഓ ടായിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജിന്റെഷട്ടർ താഴ്ത്തിയതോടെ ഈ ഭാഗ ത്ത് വെള്ളം സുലഭമായി. വേനൽക്കാല അവധിയിൽസായാഹ്ന സമയത്ത് പുഴയിൽ ഇറങ്ങി കുളിക്കാനും ആസ്വാദനത്തിനുമായി വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന കുട്ടികൾ അടക്കമുള്ള ആളുകൾ നിരവധിയാണ്.


പൊതുവേ ചൂട് കൂടുതലായതുകൊണ്ട് രാത്രികാലങ്ങളിൽ പോലും ആസ്വാദനത്തിനായി ഈ പുഴയുടെ തീരത്ത് കുടുംബസമേതവും വളരെനേരം ചെലവഴിക്കാർ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. റെഗുലേറ്റർ കം ബ്രിഡ്ജിൻമുകളിൽ നിന്നുള്ള ചാലിയാറിന്റെ കാഴ്ചഅതിമനോഹരമാണ്.
കെട്ടി നിർത്തിയ വെള്ളത്തിന്റെ അരികിലുള്ള ചെറിയ നീരൊഴുക്കിൽ കുട്ടികളും മുതിർന്നവരും പോലും കുളിക്കാൻ ഇറങ്ങുക പതിവാണ്.
ഓടായിക്കൽ പുഴയുടെ ഈ ഭാഗത്ത് അധികം അപകടങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും, പുഴയുടെ മറുഭാഗത്ത് ഇറങ്ങുന്നത് ജാഗ്രത വേണമെന്ന് ഇവിടുത്തെകാർ പറയുന്നു.എന്നാൽ മുൻകാലങ്ങളിൽ വലിയ അപകടങ്ങൾ നടന്നതായി ഓർമിപ്പിക്കുന്നു. പുഴയുടെ തീരത്ത് സന്ദർശകർക്ക് ഇരിക്കുവാനുള്ള ഇരിപ്പിടങ്ങൾ മമ്പാട് പഞ്ചായത്ത് അധികൃതർ നിർമ്മിച്ചുനൽകിയിട്ടുണ്ട്.


കൊടും ചൂടിൽ വെള്ളത്തിലെ നീരാട്ട് കഴിഞ്ഞാൽ നേരെ ചൊല്ലുന്നത് പുഴക്കരയുള്ള സ്വകാര്യ വ്യക്തികളുടെ ഉല്ലാസ പാർക്കുകളിലേക്കാണ്. ജില്ലയുടെ വിവിധ ഭാഗത്ത് നിന്ന് ധാരാളം ആളുകൾ മമ്പാട് ഓടായിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജിൽകെട്ടി നിർത്തിയിട്ടുള്ള ജലസംഭരണി കാണാൻഎത്തുന്നത് പതിവാണ്. എന്നാൽ ചെറിയ ഒരു റോഡ് മാത്രമായതിനാൽ ഗതാഗതക്കുരുക്ക് ഇവിടെ നിത്യ സംഭവമാണ്.


മമ്പാട് ഓടായിക്കൽ കം ബ്രിഡ്ജ് മമ്പാട്ട് വിനോദസഞ്ചാരമേഖലയിലെ പ്രഥമസ്ഥാനം നൽകണമെന്നാണ് ഇവിടത്തുകാകാരുടെ ആവശ്യമാണ് എന്നാൽ മമ്പാട് പഞ്ചായത്ത് ഇതിനുവേണ്ടി ഒന്നും ചെയ്യുന്നില്ല എന്നും ഇവർ പറയുന്നു. ഞായറാഴ്ചകളിൽ ഏകദേശം 3000 ത്തോളം ആളുകൾ ഈ ചാലിയാർ മനോഹാരിത ആസ്വദിക്കുവാനും കുട്ടികളുമായി എത്തുന്നുണ്ട് എന്നുള്ളതാണ് നിഗമനം. എന്നാൽ സിഎൻജി റോഡിൽ നിന്നും ചാലിയാർ പുഴയുടെ മമ്പാട് ഓടായിക്കൽ കം ബ്രിഡ്ജിലേക്ക് ഇറങ്ങുന്ന ഒരു കിലോമീറ്റർ ദൂരം റോഡ് ദുർഘടമാണ് ഒരു വാഹനം പോയാൽ തിരിച്ച് അതുവഴി തന്നെ വരണം എന്നുള്ളതുകൊണ്ട് ബുദ്ധിമുട്ടുകൾ ഏറെയാണ്. അനുപാതമായ മറ്റൊരു പാത ഇല്ലാത്തതും വെല്ലുവിളിയാകുന്നു.

സുരക്ഷയുമായി ബന്ധപ്പെട്ട ഒരു മാനദണ്ഡങ്ങളും ഇവിടെ നിലവിലില്ല. പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചാൽ മണൽ തൊഴിലാളികളും മറ്റും കനിഞ്ഞാൽ ആപത്തിൽ നിന്ന് രക്ഷ നേടാം.പുഴയിൽ മാലിന്യങ്ങൾ കൂമ്പാരമായി കിടക്കുന്നത് പതിവാണ്. വല്ലപ്പോഴെങ്കിലും ചില ക്ലബ്ബുകളോ സന്നദ്ധ സംഘടനകളും പുഴയുടെ മാലിന്യങ്ങൾ വൃത്തിയാക്കുന്നതിന്റെ ഭാഗമായിട്ട് എടുത്തുകൊണ്ടുപോയി സംസ്‌കരിക്കുമ്പോൾ അല്ലാതെ മറ്റൊരു സംവിധാനങ്ങളും നിലവിലില്ല. മമ്പാട് ഓടായിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ഭംഗി ആസ്വദിക്കുവാൻ എത്തുന്ന വിനോദ സഞ്ചാരികളെ നിരുത്സാഹപ്പെടുത്താതെ വിടുന്നതിനുള്ള മാർഗങ്ങൾ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ പൊതുവായിട്ടുള്ള ആവശ്യം

TAGS: TOURISTS, SPOTS, STATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.