SignIn
Kerala Kaumudi Online
Thursday, 23 April 2026 7.10 PM IST

അർദ്ധരാത്രി ടി.ടി.ഇയുടെ ടാബ് കാണാതായി #രാവിലെ ട്രാക്കിൽ കണ്ടെത്തി

Increase Font Size Decrease Font Size Print Page
a

വടക്കാഞ്ചേരി: അമൃതാ എക്സ് പ്രസിലെ ടി.ടി.ഇയുടെ ഔദ്യോഗിക ടാബ് രാത്രി ട്രെയിനിൽ വച്ച് നഷ്ടപ്പെട്ടു. ടാബ് രാവിലെ ട്രാക്കിൽ നിന്ന് കണ്ടെത്തി.

വ്യാഴാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം . ടി.ടി.ഇ ശ്രീഹരിയുടെ കൈവശമുണ്ടായിരുന്ന റെയിൽവേ രേഖകൾ അടങ്ങിയ ടാബ് കാണാതായതോടെ ട്രെയിൻ വടക്കാഞ്ചേരി സ്റ്റേഷനിൽ പിടിച്ചിട്ടു. കംപാർട്ട്‌മെന്റിൽ മുഴുവൻ തെരഞ്ഞെങ്കിലും ടാബ് കണ്ടെത്താനായില്ല. യാത്രക്കാരിൽ ആരോ മോഷ്ടിച്ചെന്ന സംശയമായി.

റെയിൽവേയുടെ ടോൾഫ്രീ നമ്പറിൽ ശ്രീഹരി ആദ്യം വിവരമറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ടി.ടി.ഇമാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ സന്ദേശം എത്തിയതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

വടക്കാഞ്ചേരി പൊലീസ് എത്തി കംപാർട്ട്മെന്റിൽ പരിശോധന നടത്തി. ഫലമില്ലാതായതോടെ, ട്രെയിൻ സ്റ്റേഷൻ കടത്തിവിട്ടു.

ഇന്നലെ രാവിലെ റെയിൽപാളത്തിൽ പൊലീസ് തെരച്ചിൽ നടത്തി. സ്‌റ്റേഷൻ പരിസരത്ത് നിന്ന് ടാബ് വീണ്ടെടുത്തു. ട്രെയിനിൽ നിന്ന് റിസർവേഷൻ അടക്കമുള്ള വിവരങ്ങൾ അടങ്ങിയ ടാബ് എങ്ങനെ പാളത്തിലെത്തി എന്നതിൽ ദുരൂഹത നിലനിൽക്കുകയാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.

TAGS: TTE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.