SignIn
Kerala Kaumudi Online
Tuesday, 21 April 2026 9.59 AM IST

നമ്മൾ സ്‌നേഹമാണ്, സ്‌നേഹസ്വരൂപമാണ്

Increase Font Size Decrease Font Size Print Page
s

ഈ​ ​ലോ​ക​ത്ത് ​മ​നു​ഷ്യ​ൻ​ ​ഏ​റ്റ​വു​മ​ധി​കം​ ​കൊ​തി​ക്കു​ന്ന​ത് ​സ്‌​നേ​ഹ​മാ​ണ്.​ ​അ​വ​ൻ​ ​സു​ഹൃ​ത്തു​ക്ക​ളെ​ ​തേ​ടു​ന്ന​തും​ ​വി​വാ​ഹം​ ​ക​ഴി​ക്കു​ന്ന​തും​ ​കു​ടും​ബ​ജീ​വി​തം​ ​ന​യി​ക്കു​ന്ന​തു​മെ​ല്ലാം​ ​സ്‌​നേ​ഹ​ത്തി​നു​വേ​ണ്ടി​യാ​ണ്.​ ​എ​ന്നാ​ലും​ ​ഇ​ന്ന് ​ലോ​ക​ത്തി​ൽ​ ​ഏ​റ്റ​വു​മ​ധി​കം​ ​ദാ​രി​ദ്ര്യം​ ​അ​നു​ഭ​വ​പ്പെ​ടു​ന്ന​തും​ ​സ്‌​നേ​ഹ​ത്തി​നു​ത​ന്നെ​യാ​ണ്.​ ​കാ​ര​ണം​ ​ഓ​രോ​രു​ത്ത​രും​ ​സ്‌​നേ​ഹം​ ​എ​ടു​ക്കാ​നാ​ണ് ​ആ​ഗ്ര​ഹി​ക്കു​ന്ന​ത്,​ ​കൊ​ടു​ക്കാ​ന​ല്ല.​ ​അ​ഥ​വാ​ ​കൊ​ടു​ക്കു​ന്നെ​ങ്കി​ൽ​പോ​ലും​ ​അ​നേ​കം​ ​പ്ര​തീ​ക്ഷ​ക​ളും​ ​നി​ബ​ന്ധ​ന​ക​ളും​ ​അ​തോ​ടൊ​പ്പം​ ​ഉ​ണ്ടാ​യി​രി​ക്കും.​ ​അ​ത്ത​രം​ ​സ്‌​നേ​ഹ​ബ​ന്ധ​ങ്ങ​ൾ​ ​ഏ​തു​നി​മി​ഷ​വും​ ​ത​ക​ർ​ന്നു​പോ​കാം.​ ​സ്‌​നേ​ഹം​ ​വെ​റു​പ്പാ​യും​ ​ശ​ത്രു​ത​യാ​യും​ ​മാ​റി​യെ​ന്നു​വ​രാം.​ ​അ​താ​ണ് ​ലോ​ക​ത്തി​ന്റെ​ ​സ്വ​ഭാ​വം.
ഈ​ ​ലോ​ക​സ്വ​ഭാ​വം​ ​മ​ന​സ്സി​ലാ​ക്കി​ ​ജീ​വി​ച്ചാ​ൽ​ ​ന​മ്മ​ൾ​ ​ദുഃ​ഖി​ച്ചു​ ​ത​ള​രേ​ണ്ടി​വ​രി​ല്ല.​ ​ചൂ​ടും​ ​പ്ര​കാ​ശ​വും​ ​അ​ഗ്നി​യു​ടെ​ ​സ്വ​ഭാ​വ​മാ​ണ്.​ ​അ​ഗ്നി​യ്ക്കു​ ​പ്ര​കാ​ശം​ ​മാ​ത്രം​ ​മ​തി,​ ​ചൂ​ടു​ ​വേ​ണ്ട​ ​എ​ന്നു​ ​വി​ചാ​രി​ച്ചാ​ൽ​ ​അ​ത് ​അ​സാ​ദ്ധ്യ​മാ​ണ്.​ ​അ​തു​പോ​ലെ​ ​ലൗ​കി​ക​സ്‌​നേ​ഹ​ത്തി​ൽ​ ​ദുഃ​ഖ​മു​ണ്ടാ​കും.​ ​ആ​ ​സ​ത്യം​ ​അം​ഗീ​ക​രി​ച്ചാ​ൽ​ ​സ്‌​നേ​ഹ​ബ​ന്ധ​ങ്ങ​ളി​ൽ​ ​ഏ​ർ​പ്പെ​ടു​മ്പോ​ഴും​ ​അ​മി​ത​ ​പ്ര​തീ​ക്ഷ​ ​ഉ​ണ്ടാ​വി​ല്ല.​ ​ഏ​തി​നെ​യും​ ​സ​മ​ചി​ത്ത​ത​യോ​ടെ​ ​സ്വീ​ക​രി​ക്കാ​നും​ ​ത​ള​രാ​തെ​ ​മു​ന്നോ​ട്ടു​ ​പോ​കാ​നും​ ​ന​മു​ക്കു​ ​സാ​ധി​ക്കും.​ ​ന​മ്മു​ടെ​ ​എ​ല്ലാ​വ​രു​ടെ​യും​ ​ഉ​ള്ളി​ൽ​ ​പ​രി​ശു​ദ്ധ​മാ​യ​ ​സ്‌​നേ​ഹ​മു​ണ്ട്.​ ​സ​ക​ല​രെ​യും​ ​ഒ​രു​ ​പ്ര​തീ​ക്ഷ​യു​മി​ല്ലാ​തെ​ ​സ്‌​നേ​ഹി​ക്കാ​നു​ള്ള​ ​ക​ഴി​വു​മു​ണ്ട്.​ ​സ്‌​നേ​ഹം​ ​ന​മ്മു​ടെ​ ​സ്വ​ഭാ​വ​മാ​യ​തി​നാ​ൽ​ ​അ​തൊ​രി​ക്ക​ലും​ ​ന​ഷ്ട​പ്പെ​ടു​ന്നി​ല്ല.​ ​എ​ണ്ണ​യി​ലാ​ണ്ടു​ ​കി​ട​ക്കു​ന്ന​ ​ര​ത്ന​ത്തി​ന്റെ​ ​നി​റം​ ​മ​ങ്ങി​യ​താ​യി​ ​തോ​ന്നാം.​ ​എ​ന്നാ​ൽ,​ ​ഒ​ന്നു​ ​തു​ട​ച്ചാ​ൽ​ ​അ​തി​ന്റെ​ ​പ്ര​ഭ​ ​വീ​ണ്ടെ​ടു​ക്കാം.​ ​അ​തു​പോ​ലെ​ ​മ​ന​സ്സി​ലെ​ ​മാ​ലി​ന്യ​ങ്ങ​ൾ​ ​കു​റ​ച്ചു​കൊ​ണ്ടു​വ​രി​ക​യും​ ​ഒ​ന്നും​ ​തി​രി​ച്ചു​ ​പ്ര​തീ​ക്ഷി​ക്കാ​തെ​ ​സ്‌​നേ​ഹി​ക്കാ​നു​ള്ള​ ​ആ​ത്മാ​ർ​ത്ഥ​മാ​യ​ ​ശ്ര​മം​ ​ന​ട​ത്തു​ക​യും​ ​ചെ​യ്താ​ൽ,​ ​സ്‌​നേ​ഹ​ത്തി​ന്റെ​ ​ഏ​റ്റ​വും​ ​പ​രി​ശു​ദ്ധ​മാ​യ​ ​ഭാ​വം​ ​വീ​ണ്ടെ​ടു​ക്കാ​ൻ​ ​ന​മു​ക്ക് ​ക​ഴി​യും.​ ​സ്‌​നേ​ഹ​ത്തി​ന് ​പ​ല​ ​പ​ടി​ക​ളു​ണ്ട്.​ ​ഇ​ന്നു​ ​ന​മ്മ​ളി​ൽ​ ​പ​ല​രും​ ​സ്‌​നേ​ഹ​ത്തി​ന്റെ​ ​താ​ഴെ​ത്തെ​ ​പ​ടി​യി​ലാ​ണ് ​നി​ൽ​ക്കു​ന്ന​ത്.​ ​ജീ​വി​ത​കാ​ലം​ ​മു​ഴു​വ​ൻ​ ​അ​വി​ടെ​ത്ത​ന്നെ​ ​നി​ൽ​ക്ക​രു​ത്.​ ​ഓ​രോ​ ​പ​ടി​യും​ ​ച​വി​ട്ടു​പ​ടി​യാ​ക്കി​ ​അ​ടു​ത്ത​തി​ലേ​ക്ക് ​ക​യ​റ​ണം.​ ​അ​ങ്ങ​നെ​ ​സ്‌​നേ​ഹ​ത്തി​ന്റെ​ ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​ത​ല​ത്തി​ലെ​ത്ത​ണം.​ ​അ​താ​ണു​ ​ജീ​വി​ത​ ​സാ​ഫ​ല്യം.​ ​ആ​ളു​ക​ൾ​ ​സാ​ധാ​ര​ണ​ ​പ​റ​യാ​റു​ണ്ടു​ ​ഞാ​ൻ​ ​നി​ന്നെ​ ​സ്‌​നേ​ഹി​ക്കു​ന്നു​ ​എ​ന്ന്.​ ​എ​ന്നാ​ൽ​ ​അ​ത​ല്ല​ ​ശ​രി,​ ​ഞാ​ൻ​ ​സ്‌​നേ​ഹ​മാ​ണ്,​ ​സ്‌​നേ​ഹ​സ്വ​രൂ​പ​മാ​ണ് ​എ​ന്ന​താ​ണു​ ​വാ​സ്ത​വം.
ഞാ​ൻ​ ​നി​ന്നെ​ ​സ്‌​നേ​ഹി​ക്കു​ന്നു​ ​എ​ന്നു​ ​പ​റ​യു​മ്പോ​ൾ,​ ​അ​വി​ടെ​ ​ഞാ​ൻ​ ​വ​രു​ന്നു.​ ​നീ​ ​വ​രു​ന്നു.​ ​സ്‌​നേ​ഹ​ത്തി​ൽ​ ​വി​ട​വു​ ​വ​രു​ന്നു.​ ​എ​ന്റെ​യും​ ​നി​ന്റെ​യും​ ​ഇ​ട​യി​ൽ​ ​കി​ട​ന്ന് ​സ്‌​നേ​ഹം​ ​ഞെ​രി​ഞ്ഞ​മ​ർ​ന്നി​ല്ലാ​താ​കു​ന്നു.​ ​ഞാ​ൻ,​ ​നീ​ ​എ​ന്ന​ ​ഭാ​വ​ത്തോ​ടെ.​ ​പ്ര​തീ​ക്ഷ​യോ​ടെ​ ​സ്‌​നേ​ഹി​ക്കു​ന്ന​ത് ​ചെ​റി​യ​ ​ചേ​ര​ ​വ​ലി​യ​ ​ത​വ​ള​യെ​ ​വി​ഴു​ങ്ങാ​ൻ​ ​ശ്ര​മി​ക്കു​ന്ന​തു​പോ​ലെ​യാ​ണ്.​ ​ഇ​രു​വ​ർ​ക്കും​ ​അ​തു​ ​ദുഃ​ഖ​മു​ണ്ടാ​ക്കു​ന്നു.​ ​മ​റി​ച്ച് ​ഒ​ന്നും​ ​പ്ര​തീ​ക്ഷി​ക്കാ​തെ​യാ​ണ് ​സ്‌​നേ​ഹി​ക്കു​ന്ന​തെ​ങ്കി​ൽ​ ​അ​തൊ​രി​ക്ക​ലും​ ​ദുഃ​ഖ​മു​ണ്ടാ​ക്കി​ല്ല.​ ​ന​മ്മ​ളി​ലെ​ ​നി​സ്വാ​ർ​ത്ഥ​സ്‌​നേ​ഹം​ ​മ​റ്റു​ള്ള​വ​രി​ലെ​ ​നി​സ്വാ​ർ​ത്ഥ​ ​സ്‌​നേ​ഹ​ത്തെ​ ​ഉ​ണ​ർ​ത്താ​ൻ​ ​സ​ഹാ​യി​ക്കു​ക​യേ​യു​ള്ളൂ.​ ​ അ​പ്പോ​ൾ​ ​ജീ​വി​തം​ ​സ്‌​നേ​ഹ​വും​ ​സ​ന്തോ​ഷ​വും​ ​നി​റ​ഞ്ഞ​താ​കും.​ ​ഞാ​ൻ​ ​സ്‌​നേ​ഹ​സ്വ​രൂ​പം​ ​ത​ന്നെ​എ​ന്നു​ ​ന​മ്മ​ൾ​ ​തി​രി​ച്ച​റി​യും.​ ​പി​ന്നെ​ ​ഒ​രി​ക്ക​ലും​ ​അ​വി​ടെ​ ​കാ​മ​ന​ക​ളോ​ ​പ്ര​തീ​ക്ഷ​ക​ളോ​ ​ഉ​ണ്ടാ​കു​ന്നി​ല്ല.​ ​ത​ട​സ്സ​മി​ല്ലാ​തെ​ ​ഒ​ഴു​കു​ന്ന​ ​ന​ദി​യെ​പ്പോ​ലെ​ ​സ​ക​ല​രി​ലേ​യ്ക്കും​ ​പ​ര​ന്നൊ​ഴു​കു​ന്ന​ ​പ​രി​ശു​ദ്ധ​പ്രേ​മ​മാ​യി​ ​അ​തു​ ​മാ​റു​ന്നു.​ ​അ​പ്പോ​ൾ​ ​ലോ​ക​ത്തി​ന് ​ന​മ്മ​ളി​ൽ​നി​ന്ന് ​ന​ന്മ​ ​മാ​ത്ര​മേ​ ​സം​ഭ​വി​ക്കൂ.​ ​ആ​ ​പ​രി​ശു​ദ്ധ​ ​പ്രേ​മ​ത്തി​ലേക്ക് ​ഉ​യ​രാ​ൻ​ ​എ​ല്ലാ​വ​ർ​ക്കും​ ​ക​ഴി​യ​ട്ടെ.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.