SignIn
Kerala Kaumudi Online
Sunday, 26 April 2026 4.31 AM IST

കുറഞ്ഞ ചെലവിൽ വൻ ലാഭം; കെെനിറയെ സമ്പാദിക്കാൻ ഈ കൃഷി തിരഞ്ഞെടുക്കാം, ഗ്രോ ബാഗിലോ ചട്ടിയിലോ വളർത്താം

Increase Font Size Decrease Font Size Print Page
long-bean

ആരോഗ്യത്തിന് വളരെ നല്ലതാണ് പച്ച പയർ. വിറ്റാമിൻ സി,​ കെ,​ എ,​ പൊട്ടാസ്യം, എന്നിവയാൽ സമ്പുഷ്ടായ പയർ ദഹനം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. പലരും തങ്ങളുടെ അടുക്കള തോട്ടങ്ങളിൽ പയർ വളർത്താറുണ്ട്. ഗ്രോ ബാഗിലോ ചട്ടിയിലോ ചാക്കിലോ പയർ കൃഷി ചെയ്യാൻ കഴിയും.

വിത്ത് നേരിട്ട് തടങ്ങളിൽ പാകുകയാണ് പതിവ്. വിത്ത് നടുന്നതിന് മുൻപ് അരമണിക്കൂർ വെള്ളത്തിലോ സ്യുഡോമോണസ് (20ശതമാനം വീര്യം)​ ലായനിയിൽ മുക്കിവയ്ക്കുന്നത് നല്ലതാണ്. വിത്തുകൾ പാകുമ്പോൾ അധികം ആഴത്തിൽ നടരുത്. തടത്തിൽ നനവ് ഉണ്ടാകണം. നട്ടതിന് ശേഷം ചെറിയ തണൽ തടത്തിന് നൽകണം. വിത്ത് പാകി തെെ ആകുപ്പോൾ പറിച്ച് നടാം. അങ്ങനെ തെെ പറിച്ചു നടുകയാണെങ്കിൽ മുളച്ച് രണ്ടാഴ്ച കഴിഞ്ഞശേഷം മാറ്റി നടാം.

ചെടി വളർന്ന് മൂന്ന് ആഴ്ചയ്ക്ക് ശേഷം കടല പിണ്ണാക്ക് വളമായി നൽകാം. ചെടി ഒന്നിന് 50-100 ഗ്രാം, വേപ്പിൻ പിണ്ണാക്ക് ചേർത്ത് ചെടിയുടെ ചുവട്ടിൽ നിന്നും ഒരടി മാറി മണ്ണ് മാറ്റി ഇട്ടുകൊടുക്കാം. രണ്ടാഴ്ച കൂടുമ്പോൾ സ്യൂഡോമോണസ് (ഇരുപത് ശതമാനം വീര്യം) ചുവട്ടിൽ ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്.

ഫിഷ് അമിനോ ആസിഡ്, കടല പിണ്ണാക്ക് എന്നിവ വെള്ളത്തിൽ നാല് ദിവസം ഇട്ട് പുളിപ്പിച്ചതിന് ശേഷം നേർപ്പിച്ച് വളമായി നൽകാം. നല്ല വിളവിന് കൃത്യമായ ജലസേചനം ഉറപ്പുവരുത്തണം. തടത്തിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കണം. കീടബാധയെ പ്രതിരോധിക്കാൻ തടത്തിൽ വേപ്പിൻ പിണ്ണാക്ക് പൊടിച്ചിടുക. ഇടയ്ക്ക് വേപ്പെണ്ണ എമൽഷൻ (ഒരു ലിറ്റർ വേപ്പെണ്ണയിൽ 60 ഗ്രാം ബാർ സോപ്പ് (ഡിറ്റർജന്റ് അല്ലാത്തത്) അര ലിറ്റർ ചൂടുവെള്ളത്തിൽ ലയിപ്പിച്ച് എമൽഷൻ തയ്യാറാക്കാം. ഇത് 10 -12 ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് ചെടികളിൽ തളിക്കാവുന്നതാണ്) തളിക്കുക. വള്ളി വീണ് തുടങ്ങുപ്പോൾ താങ്ങ് നൽകി പടർത്തുന്നത് കായ്ഫലം വർദ്ധിപ്പിക്കും.

എല്ലാ സമയത്തും വിളവെടുക്കാൻ പറ്റുന്ന പച്ചക്കറിയാണ് പയർ. വിത്ത് വിതച്ച് 50-60 ദിവസത്തിനുള്ളിൽ വിളവെടുപ്പിന് പാകമാകും. കായകൾ മൂപ്പെത്തുന്നതിന് മുൻപായി ഇളം പ്രായത്തിൽ പറിച്ചെടുക്കുന്നതാണ് നല്ലത്. കേരളത്തിൽ നാടൻ പച്ച പയറിന് ഒരു കിലോയ്ക്ക് ഏകദേശം 100 മുതൽ 120 രൂപ വരെയാണ് വില.

TAGS: AGRICULTURE, AGRICULTURE NEWS, LONG BEAN, HOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.