SignIn
Kerala Kaumudi Online
Wednesday, 22 April 2026 4.41 AM IST

ജനനസർട്ടിഫിക്കറ്റ് തിരുത്തൽ ഇളവ്:വിദേശ ജോലിക്ക് വലിയ സഹായം

Increase Font Size Decrease Font Size Print Page
birth-certificate

തിരുവനന്തപുരം : ജനന സർട്ടിഫിക്കറ്റിൽ തിരുത്തൽ വരുത്തുന്നതിനുള്ള നടപടികൾ ലഘൂകരിച്ച സർക്കാർ നടപടി വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവർക്ക് കൂടുതൽ ഗുണപ്രദമാകും. ഭാര്യയുടെയോ ഭർത്താവിന്റെയോ ഒപ്പം പങ്കാളി വിസയിൽ പോകാനുൾപ്പെടെ ഇത് സഹായമാകും.

വിവാഹശേഷം മിക്ക പെൺകുട്ടികളും പേരിനൊപ്പം ഭർത്താവിന്റെ പേര് കൂട്ടിച്ചേർക്കും. തുടർന്നുള്ള രേഖകളിലെല്ലാം അതാകും ചേർക്കുക. വിദേശയാത്രയ്ക്കോ ജോലിയ്ക്കോ പോകുന്ന ഘട്ടത്തിൽ ഇത് കുരുക്കാകും. കേന്ദ്ര, സംസ്ഥാന സർവ്വീസുകളിലുള്ളവരുടെ ഫാമിലി പെൻഷനും പലപ്പോഴും ഇത് പ്രശ്നമാകാറുണ്ട്. വിവാഹത്തിന് മുമ്പുള്ള രേഖകളിൽ ഒരുപേരും വിവാഹ ശേഷം മറ്റൊരു പേരും! ഈ ഘട്ടത്തിൽ വില്ലേജ് ഓഫീസർമാരിൽ നിന്ന് രണ്ടു പേരിലുള്ളതും ഒരാളാണെന്ന് തെളിയിക്കുന്ന വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റ് ഹാജരാക്കുകയാണ് പതിവ്. ഇത്തരം അപേക്ഷകരുടെ എണ്ണം സംസ്ഥാനത്ത് വർദ്ധിച്ചതോടെ സംസ്ഥാന ജനന -മരണ രജിസ്ട്രാർ കേന്ദ്ര ജനന - മരണ രജിസ്ട്രാർ ജനറലിന്റെ അംഗീകാരത്തോടെയാണ് 2013ൽ തിരുത്തലുകൾക്ക് അനുമതി നൽകിയത്. എന്നാൽ നോട്ടറി, 2 ഗസറ്റഡ് ഓഫീസർ, വില്ലേജ് ഓഫീസർ എന്നിവരുടെ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്തിയാണ് നേരത്തെ തിരുത്തൽ വരുത്തിയിരുന്നത്. ഇതിന് കാലതാമസം നേരിട്ട സാഹര്യത്തിലാണ് പുതിയ നടപടി.

 4 തിരുത്തൽ വേഗത്തിൽ

1,വിവാഹ ബന്ധം വേർപെടുത്തിയ രക്ഷിതാക്കളുടെ മക്കൾക്ക് സർട്ടിഫിക്കറ്റിൽ മതാപിതാക്കളുടെ പേര് മാറ്റാനും കൂട്ടിച്ചേർക്കാനും ലഘൂകരിച്ച നടപടിയിലൂടെ കഴിയും.

2. പാസ്‌പോർട്ടിലെ പേര് പോലെ ജനന സർട്ടിഫിക്കറ്റിലും ഇനിഷ്യൽ വികസിപ്പിച്ച് മാതാപിതാക്കളുടെ പേരാക്കാം.

3. വിവാഹശേഷം ഭാര്യയുടെ പേരിനൊപ്പം ഭർത്താവിന്റെ പേര് ചേർത്തതിന്റെ കുരുക്ക് ഒഴിവാക്കാം,

4.മേൽവിലാസത്തിൽ മാറ്റം വരുത്താനുള്ള അവസരത്തിലൂടെ പ്രസവസമയം വാടകവീട്ടിൽ താമസിച്ചവർ പിൽക്കാലത്ത് സ്വന്തം വീട്ടിലേക്ക് മാറിയിട്ടുണ്ടെങ്കിൽ ആ വിലാസവും സർട്ടിഫിക്കറ്റിൽ ചേർക്കാം.

തിരുത്തൽ ഒറ്റത്തവണ

ഒരുതവണയായിരിക്കും തിരുത്തലിന് അവസരം. അതിനാൽ തിരുത്തലുകളെല്ലാം ഒരുമിച്ച് നടത്തണം. ജനനസർട്ടിഫിക്കറ്റിൽ മാറ്റം വരുത്തിയാൽ അത് റവന്യു സേവനനങ്ങൾക്കും ആധികാരിക രേഖയാകും. പേരിനൊപ്പം സ്ഥലപ്പേര് ഉൾപ്പെടെയുള്ള മറ്റുള്ള കൂട്ടിച്ചേർക്കലുകളും തിരുത്തലുകളും ഇതിലൂടെ സാധിക്കില്ല. അതിന് ഗസറ്റ് നോട്ടിഫിക്കേഷൻ വേണം.

ഓൺലൈനായി അപേക്ഷിക്കാം

സർട്ടിഫിക്കറ്റിൽ തിരുത്തേണ്ട വിവരം ഉൾപ്പെടുന്ന ഏതെങ്കിലും ഒരു രേഖയ്ക്കൊപ്പം (പാസ്‌പോർട്ട്,സ്കൂൾ സർട്ടിഫിക്കറ്റ്,വിവാഹ സർട്ടിഫിക്കറ്റ്, മറ്റ് തിരിച്ചറിയൽ രേഖകൾ) രണ്ട് വിശ്വസനീയ വ്യക്തികളുടെ (ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ) സത്യവാങ്മൂലം

ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലെ ജനന-മരണ രജിസ്ട്രാർക്ക് നൽകിയാൽ മതി. ഓൺലൈനായി കെ. സ്മാർട്ടിലൂടെ അപേക്ഷിക്കാം.

TAGS: BIRTH CERTIFICATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.