SignIn
Kerala Kaumudi Online
Saturday, 25 April 2026 11.15 PM IST

ഈ നാളുകാരുടെ ദോഷങ്ങൾ ഒഴിയുന്നു; കാത്തിരിക്കുന്നത് വൻ നേട്ടങ്ങളും ഉയർച്ചയും

Increase Font Size Decrease Font Size Print Page
astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91-9633721128, ഇ-മെയിൽ: samkhiyarathnam@gmail.com.

2026 ഏപ്രിൽ 23 - 1201 മേടം 10 വ്യാഴാഴ്ച. [ പത്താമുദയം ] ( 36 നാഴിക 48 വിനാഴിക വരെ പുണർതം നക്ഷത്രം ശേഷം പൂയം നക്ഷത്രം ) [ സപ്തമി തിഥി 36 നാഴിക 28 വിനാഴിക വരെ ] ( രാഹുകാലം 1.30 മണി മുതൽ 3 മണി വരെ )

അശ്വതി: ജീവിത ചുറ്റുപാടുകളില്‍ സന്തോഷപ്രദമായ സാഹചര്യം വര്‍ദ്ധിക്കും, ഉദ്യോഗാർഥികൾക്ക് ജോലി ലഭ്യത. അധിക്ഷേപങ്ങളെ നിഷ്‌പ്രയാസം അതിജീവിക്കാന്‍ സാധിക്കും. ജന്മനാട്ടിലേക്ക്‌ സ്‌ഥാനമാറ്റം.

ഭരണി: സന്താനങ്ങള്‍ നേട്ടങ്ങള്‍ കൈവരിക്കും. സര്‍ക്കാരില്‍ നിന്നും അനുകൂലമായ അറിയിപ്പ് ലഭിക്കും, ധനപരമായ കാര്യങ്ങളില്‍ നേട്ടം.

കാര്‍ത്തിക: വാഹനം വാങ്ങാന്‍ അനുകൂലമായ സമയം, വിദേശവാസം ഗുണം ചെയ്യും. വിദേശത്ത്‌ തൊഴില്‍ ചെയ്യുന്നവര്‍ക്ക് നേട്ടം, ഭൂമി ക്രയവിക്രയങ്ങള്‍ നടക്കും.

രോഹിണി: കുടുംബ ചുമതലകള്‍ ഉത്തരവാദിത്തത്തോടെ നിറവേറ്റും, എല്ലാരംഗത്തും അഭിവൃദ്ധി. പ്രത്യേകാഭിലാഷങ്ങള്‍ നടപ്പിലാകും, പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കും.

മകയിരം: കഴിവ്‌ പ്രദര്‍ശിപ്പിക്കാന്‍ അവസരം, രാഷ്‌ട്രീയരംഗത്തുള്ളവര്‍ക്കും, കലാരംഗത്തുള്ളവര്‍ക്കും ധനസമൃദ്ധി. കല, വിദ്യാഭ്യാസം, തുടങ്ങിയ മേഖലകളില്‍ നേട്ടം, ശത്രുക്കളുടെ ഉപദ്രവം കുറയും.

തിരുവാതിര: ധനാഭിവൃദ്ധി, കുടുബസുഖം, വിവാഹം മൂലം ഉയര്‍ച്ച.ദീര്‍ഘദൃഷ്‌ടിയോടെ കാര്യങ്ങള്‍ ചെയ്യും, ഉയര്‍ച്ച കൈവരിക്കാന്‍ സാധിക്കും.

പുണര്‍തം: ഗൃഹത്തില്‍ സന്തുഷ്‌ടിയും സ്വസ്ഥതയും, ജീവിതപങ്കാളിയുടെ ആവശ്യങ്ങള്‍ പരിഗണിക്കും. ജോലിയില്‍ അനുകൂലമായ രീതിയില്‍ മാറ്റം, ഉന്നത സ്ഥാന ലഭ്യത.

പൂയം: സ്ത്രീ സംബന്ധ വിഷയങ്ങളില്‍ നല്ല കരുതല്‍ വേണം, പലവിധ ക്ലേശങ്ങള്‍ക്കും സാദ്ധ്യത. അയല്‍ക്കാരുമായി കലഹം, ഏതുകാര്യവും ദീര്‍ഘദൃഷ്‌ടിയോടെ ചെയ്യുക.

ആയില്യം: കുടുംബത്തില്‍ പലവിധ അസ്വസ്‌ഥതകള്‍ ഉണ്ടാകും, എല്ലാ കാര്യത്തിലും പരാജയസാധ്യത. രോഗങ്ങളാല്‍ ദുരിതം, ഇഷ്ടമല്ലാത്ത തൊഴില്‍ ചെയ്യേണ്ടിവരും.

മകം: പ്രവര്‍ത്തനരംഗത്ത്‌ വളരെ ശ്രദ്ധ വേണം, ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വിഷമിക്കും. പഠനത്തില്‍ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും. ആരോഗ്യപരമായ കാര്യങ്ങളില്‍ ശ്രദ്ധ നല്‍കുക.

പൂരം: മുന്‍കോപം ഉപേക്ഷിക്കുക. ആലോചനയില്ലാത്ത സംഭാഷണം പലവിധ പ്രയാസങ്ങള്‍ക്ക്‌ വഴിയൊരുക്കും. പണം കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷ്‌മതപാലിക്കുക. രോഗസാധ്യത.

ഉത്രം: പരിശ്രമങ്ങള്‍ക്ക് തടസം നേരിടും, സ്ത്രീകളുമായി കലഹത്തിന് നില്‍ക്കരുത്, ദാമ്പത്യസുഖക്കുറവ്.നിസാരമായി കരുതുന്ന കാര്യങ്ങള്‍ വല്ലാതെ കുഴക്കും, അതീവ ശ്രദ്ധ എല്ലാ കാര്യത്തിലും പാലിക്കുക.

അത്തം: ദാമ്പത്യ വിഷയങ്ങളില്‍ പൊതുവേ സുഖം, സുഹൃദ്ബന്ധങ്ങള്‍ക്ക് പ്രാമുഖ്യം. കര്‍മ്മ രംഗത്ത്‌ നൂതന സംരംഭങ്ങള്‍ക്ക്‌ തുടക്കം, സന്തോഷകരമായ അനുഭവങ്ങള്‍.

ചിത്തിര: വളരെക്കാലമായി ചിന്തിക്കുന്ന പലതും സാധിക്കും.യാത്രയില്‍ വളരെ കരുതല്‍ വേണം.പ്രേമകാര്യങ്ങളില്‍ ‍സമാധാനക്കുറവ്, ആരോഗ്യപ്രശ്നങ്ങള്‍.

ചോതി: പൊതുജനങ്ങളുമായി നല്ല ബന്ധംസ്ഥാപിച്ചെടുക്കും, ബിസനസ്സ് പുനരാരംഭിക്കും.‍ വ്യാപാരരംഗത്തുള്ളവർക്ക് വളരെ നേട്ടം, സര്‍വാഭീഷ്‌ടസിദ്ധി.

വിശാഖം: ജീവിതത്തില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ക്ക്‌ കാരണമാകുന്ന ഒരു അപൂര്‍വ്വ ആത്മബന്ധം ലഭിക്കും.നല്ല മുന്നേറ്റം, അന്യരാജ്യത്ത് വിജയം, സ്നേഹശീലം.

അനിഴം: സാഹിത്യ കാരന്‍മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍, ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു നീങ്ങും. സര്‍വഐശ്വര്യങ്ങളും ലഭിക്കും.

കേട്ട: വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിജയം, സഹോദര ഗുണം. ആസൂത്രണ വിദഗ്ധന്‍,നല്ല കാര്യശേഷി, യാത്രാഗുണം, സുഖജീവിതം.

മൂലം: ഇടപാടുകളില്‍ വിജയം, ധനവരവ്, കലാപരമായി നല്ലസമയം, കൂര്‍മ്മ ബുദ്ധി. സ്ത്രീ ഗുണം, ആഗ്രഹ സാഫല്ല്യം, സംതൃപ്തി, കുടുബസുഖം, യാത്രയില്‍ നേട്ടം, കട ബാദ്ധ്യതകള്‍ കുറയും.

പൂരാടം: അപ്രതീക്ഷിതമായ പല നേട്ടങ്ങള്‍ ഉണ്ടാകും, ഉത്തരവാദിത്തങ്ങൾ‍ അന്യരെ ഏല്‍പ്പിക്കുന്നത്‌ നന്നല്ല. ദൈവീക ചിന്ത ഉടലെടുക്കും, സ്ത്രീകള്‍ വഴി സുഖവും സമാധാനവും.

ഉത്രാടം: ആരോഗ്യ കാര്യത്തില്‍ വളരെ ശ്രദ്ധിക്കുക.തൊഴില്‍രംഗത്ത്‌ അപ്രതീക്ഷിത തടസങ്ങള്‍. സംസാരവും പ്രവര്‍ത്തികളും സൂക്ഷിക്കുക, അനാവശ്യമായി പണം ചെലവഴിക്കേണ്ടി വരും.

തിരുവോണം: സ്വന്തം മണ്ടത്തരങ്ങള്‍ക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തും, കഠിനമായ പരിശ്രമം വേണ്ടി വരും, പല വിധത്തിലുള്ള പരീക്ഷണങ്ങളെ നേരിടേണ്ടി വരും, ശത്രുക്കളില്‍ നിന്നും ആപത്ത്.

അവിട്ടം: ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം, ജോലിയില്‍ അനുകൂലമായ മാറ്റം, ധനത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടില്ല, സമാധാനവും സന്തോഷവും. ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കണം.

ചതയം: സഹോദര സഹായം, ബിസിനസ്സില്‍ നേട്ടം, ശത്രു ജയം. കുടുംബ ചുമതലകള്‍ ഉത്തരവാദിത്വത്തോടെ നിറവേറ്റും, കുടുബസ്സുഖം.

പൂരുരുട്ടാതി: യാത്രയില്‍ ധനനേട്ടം, ഏറ്റെടുത്ത ദൗത്യം നിര്‍വഹിക്കും. ആശയങ്ങളും ആഗ്രഹങ്ങളും അനുഭവത്തില്‍ വന്നുചേരും. സ്‌ത്രീകള്‍ കാരണം ഗുണാനുഭവങ്ങള്‍.

ഉത്തൃട്ടാതി: സന്താനങ്ങളുടെ വിവാഹ കാര്യത്തില്‍ തീരുമാനമാകും, കുടുംബത്തില്‍ ശാന്തിയും സമാധാനവും. സര്‍വ്വ വിഘ്‌നങ്ങളും അകലും, വിദേശനിര്‍മിതമായ വസ്‌തുക്കള്‍ സമ്മാനമായി ലഭിക്കും.

രേവതി: തൊഴിലിന്‌ ശ്രമിക്കുന്നവര്‍ക്ക്‌ അത്‌ സാധിക്കും, സ്വഗൃഹത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കും, നൂതന സംരംഭങ്ങള്‍ തുടങ്ങും.

TAGS: ASTROLOGY, HOROSCOPE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.