
മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഗ്യാംഗ്സ്റ്റർ ആക്ഷൻ ത്രില്ലർ അങ്കം അട്ടഹാസം പ്രദർശനത്തിനൊരുങ്ങുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ചിത്രം മേയ് എട്ടിനാണ് തീയേറ്ററുകളിലെത്തുന്നത്.
തലസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളുടെ ചോര തെറിക്കുന്ന കുടിപ്പകയുടെ കഥ പറയുന്ന ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്, കിടിലം കൊള്ളിക്കുന്ന ആക്ഷൻ രംഗങ്ങളാണ്. ഫിനിക്സ് പ്രഭു, അഷ്‌റഫ് ഗുരുക്കൾ, റോബിൻ ടോം, അനിൽ ബ്ലെയിസ് എന്നിവരാണ് ആക്ഷൻസ് ഒരുക്കിയിരിക്കുന്നത്.
മഖ്ബൂൽ സൽമാൻ, നന്ദു, അലൻസിയർ, എം എ നിഷാദ്, അന്നാരാജൻ, അംബിക (പുതുമുഖ നായിക), സിബി തോമസ്, സ്മിനു സിജോ, കിച്ചു (യുഎസ്എ), കുട്ടി അഖിൽ, അമിത്ത്, ദീപക് ശിവരാജൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സംവിധാനം - സുജിത്ത് എസ് നായർ, ബാനർ - ട്രിയാനി പ്രൊഡക്ഷൻസ്, നിർമ്മാണം - അനിൽകുമാർ ജി, സാമുവൽ മത്തായി യുഎസ്എ, ഛായാഗ്രഹണം - ശിവൻ എസ് സംഗീത്, രചന - സുജിത്ത് എസ് നായർ, അനിൽകുമാർ ജി, എഡിറ്റിംഗ് - പ്രദീപ് ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ - ഹരി വെഞ്ഞാറമൂട്, ആക്ഷൻസ് - ഫിനിക്സ് പ്രഭു, അഷ്‌റഫ് ഗുരുക്കൾ, റോബിൻ ടോം, അനിൽ ബ്ലെയിസ്, ഗാനരചന - ദീപക് നന്നാട്ടുകാവ്, ഡസ്റ്റൻ അൽഫോൺസ്, സംഗീതം - ശ്രീകുമാർ വാസുദേവ്, അഡ്വ. ഗായത്രി നായർ, ആലാപനം - വിനീത് ശ്രീനിവാസൻ, ഇന്ദ്രവതി ചൗഹാൻ (പുഷ്പാ ഫെയിം), കല - അജിത്ത് കൃഷ്‌ണ, ചമയം - സൈജു നേമം, കോസ്‌റ്റ്യും - റാണ പ്രതാപ്, ബിജിഎം - ആൻ്റണി ഫ്രാൻസിസ്, ഓഡിയോഗ്രാഫി - ബിനോയ് ബെന്നി, ഡിസ്ട്രിബ്യൂഷൻ പാർട്ട്ണർ - ഡ്രീം ബിഗ് ഫിലിംസ്, ഡിസൈൻസ് - ആൻ്റണി സ്‌റ്റീഫൻ, സ്‌റ്റിൽസ് - ജിഷ്‌ണു സന്തോഷ്, പിആർഓ - അജയ് തുണ്ടത്തിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
