
ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പെട്രോൾ, ഡീസൽ വർദ്ധിക്കുമെന്ന വാർത്തകൾ കേന്ദ്ര സർക്കാർ തള്ളി. 25- 28 രൂപവരെ വർദ്ധിക്കുമെന്നാണ് പ്രചരിക്കുന്നത്. അത്തരമൊരു നിർദ്ദേശം പരിഗണനയിലില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. പൗരന്മാരിൽ ഭയവും പരിഭ്രാന്തിയും സൃഷ്ടിക്കാൻ ലക്ഷ്യമിട്ട വാർത്തകളാണവ. നാലു വർഷമായി പെട്രോൾ, ഡീസൽ വില വർദ്ധിക്കാത്ത ഏകരാജ്യമാണ് ഇന്ത്യ. അന്താരാഷ്‌ട്ര വിപണിയിലെ വിലവർദ്ധനവിന്റെ ആഘാതം ജനങ്ങളെ ബാധിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായും സർക്കാർ വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |