ആലപ്പുഴ: റോട്ടറി ഡിസ്ട്രിക്ട് 3211 കോൺഫറൻസ് ‘ചാകര’ നാളെ ആലപ്പുഴ റമദ ഹോട്ടലിൽ ആരംഭിക്കും. രാവിലെ 10ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. ടിന ആന്റണി അദ്ധ്യക്ഷയാകും. വിഴിഞ്ഞം സീപോർട്ട് എം.ഡി ഡോ. ദിവ്യ എസ്. അയ്യർ മുഖ്യാതിഥിയാകും. മോട്ടിവേഷൻ സ്പീക്കർ ഡോ. ഉഷ മോഹൻദാസ്, ഡോ. സന്തോഷ് ജോർജ് കുളങ്ങര, യുട്യൂബർ പി.എം.എ ഗഫൂർ, സിനിമതാരം ഷാലു എബ്രഹാം, ഡോ. സജിത് ഏവൂരേത്ത് എന്നിവർ സംസാരിക്കും. വൈകിട്ട് 5.30ന് ഡോ. മേതിൽ ദേവികയുടെ നൃത്താവിഷ്കാരം. 26ന് സമ്മേളനം സമാപിക്കും. 2000 പ്രതിനിധികൾ പങ്കെടുക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകൾ ഉൾപ്പെടുന്നതാണ് ഡിസ്ട്രിക്ട് 3211. വാർത്താസമ്മേളനത്തിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. ടിന ആന്റണി, കൺവീനർ ഇ.കെ. ലൂക്ക്, ആർ.കൃഷ്ണൻ, സെബാസ്റ്റ്യൻ ജോൺ പെരയിൽ, ബേബി കുമാരൻ, ഷിജോ മാത്യു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |