SignIn
Kerala Kaumudi Online
Saturday, 25 April 2026 4.01 AM IST

ലോട്ടറിയോ ചിട്ടിയോ വഴി ഇവർക്ക് ധാരാളം പണം കൈയിൽവന്നുചേരാൻ നാളെ യോഗമുണ്ട്, തൊഴിലിലും വിജയം

Increase Font Size Decrease Font Size Print Page
lottery

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91-9633721128, ഇ-മെയിൽ: samkhiyarathnam@gmail.com.

2026 ഏപ്രിൽ 25 1201 മേടം 12 ശനിയാഴ്ച. ( 34 നാഴിക 39 വിനാഴിക വരെ ആയില്യം നക്ഷത്രം ശേഷം മകം നക്ഷത്രം )

(നവമി തിഥി 30 നാഴിക 38 വിനാഴിക വരെ) (രാഹുകാലം 9 മണി മുതൽ 10.30 മണി വരെ)


അശ്വതി: സാമ്പത്തികപരമായ കാര്യങ്ങളിൽ വിജയം, അഭിമാനകരമായ സംഗതികൾ സംഭവിക്കും, മനസ്സിന് സന്തോഷം ലഭിക്കുന്ന രീതിയിലുള്ള ഉല്ലാസങ്ങളിൽ ഏർപ്പെടുക.

ഭരണി: തൊഴിൽ മേഖലയിൽ വിജയം, ബന്ധുക്കളിൽ നിന്നും സഹായം കിട്ടും, വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കും, വിദേശത്ത്നിന്നും സഹായം.

കാർത്തിക: പുതിയ ബന്ധങ്ങൾ ഉടലെടുക്കും, പ്രവർത്തിവിജയം, സന്താനങ്ങളെക്കൊണ്ട് ഗുണം, പൊതുവെ ഐക്യത, വിദേശയാത്രയ്ക്ക് അനുകുല സമയം.

രോഹിണി: ആത്മവിശ്വാസം വർദ്ധിക്കും, ശത്രുക്കളുടെ പദ്ധതികൾ മുൻകൂട്ടി അറിഞ്ഞു പ്രവർത്തിക്കും, ദൂരയാത്രകൾ ഫലപ്രദമാകും, സന്തോഷം നിറഞ്ഞ സമയം.

മകയിരം: സന്താനങ്ങൾക്ക് പേരും പെരുമയും വർദ്ധിക്കും, വിശേഷമായ ആഹാരം ലഭിക്കും, സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം.

തിരുവാതിര: ഉപരിപഠനത്തിന് അനുകൂലമായ സമയം, അനുകൂലമായ വിവാഹ ബന്ധം കിട്ടും, താൽക്കാലിക ജോലി സ്ഥിരമാകും.

പുണർതം: ശ്രദ്ധാപൂർവ്വം ജോലി നിർവ്വഹിക്കും, കലാ മത്സരങ്ങളിൽ വിജയവും അംഗീകാരവും, ആരോഗ്യ നില തൃപ്തികരം, പുതിയ ജോലി ലഭിക്കും, സമ്മാനാദി ലാഭം, വിദ്യാപരമായ മുന്നേറ്റം.

പൂയം: ബാദ്ധ്യതകൾക്ക് ശമനം. ആഗ്രഹസാഫല്യം നേടും, പ്രശംസയും അംഗീകാരവും, ശാരീരികമായി വളരെയധികം സുഖാനുഭവങ്ങൾ, ആത്മവിശ്വാസം കൂടുതലാകും.

ആയില്യം: ആഗ്രഹങ്ങൾ സഫലമാകും, തൊഴിലിൽ നിന്നും നേട്ടങ്ങൾ, അന്യരെ സഹായിക്കാൻ ഉള്ള മനസ്സുണ്ടാകും, സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പ്രകടിപ്പിക്കും.

മകം: ദേവാലയ ദർശന യോഗം, ദൈവീക ചിന്ത, സ്ത്രീകൾക്ക് നല്ലസമയം, വിദേശയാത്രകൾ ഗുണകരമാകും, ഉദ്യോഗസ്ഥർക്ക് ജോലിയിൽ അനുകൂലമായ മാറ്റം.

പൂരം: ദാമ്പത്യജീവിതത്തിൽ വിഷമതകൾ മാതാപിതാക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾ, വിജയത്തിനായി വളരെയേറെ ശ്രമം ആവശ്യമായി വരും, അധിക ചെലവും ബുദ്ധിമുട്ടും.

ഉത്രം: ബന്ധുക്കളിൽ നിന്നുമുള്ള എതിർപ്പുകൾ, കലഹങ്ങൾ ഉണ്ടാകാതെ നോക്കണം, അനാവശ്യമായി പണം ചെലവാകും, കടങ്ങൾ പ്രശ്നങ്ങൾക്ക് കാരണമാകും.

അത്തം: മാതാപിതാക്കൾക്ക് നേരിയ രോഗങ്ങൾ. എല്ലാരംഗത്തും പരാജയം, ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാക്കാൻ പ്രയാസപ്പെടും.

ചിത്തിര: എല്ലാവരും ശത്രുതയോടെ പെരുമാറും, എതിരാളികളുടെ വിമർശനത്തെ മറികടക്കാനാകും. കുടുംബത്തിൽ സ്വസ്ഥതക്കുറവ്, പലവിധത്തിലുള്ള വിവാദങ്ങൾ.

ചോതി: ധനപരമായ കാര്യങ്ങളിൽ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടും, ആരോഗ്യ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണ്ടുന്ന സമയം, വിശ്വാസവഞ്ചന നേരിടും.

വിശാഖം: പരിശ്രമങ്ങൾക്ക് അനുകുലമായ ഫലം കിട്ടില്ല, ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും, ചിന്തിക്കാതെ പ്രവർത്തിക്കുന്നതിനാൽ അപമാനം.

അനിഴം: കാര്യങ്ങൾ പ്രതികൂലമാകും, പ്രയത്നം സഫലമാകും, ദുർവ്വാശിയും ദുരഭിമാനവും കാരണം കുടുംബ സമാധാനം നഷ്ടപ്പെടുത്തും, പലവിധത്തിലുള്ള ധൂർത്ത്.

കേട്ട: ബിസിനസ്സിൽ നിന്നും മികച്ച നേട്ടം. സമൂഹത്തിലെ ഉന്നതസ്ഥാനീയരുടെ ആശിർവാദങ്ങൾ ലഭിക്കും, എല്ലാരംഗത്തും അഭിവൃദ്ധി, ശുഭ പ്രതീക്ഷ.

മൂലം: ഗുണാനുഭങ്ങൾ, ധനാഗമനത്തിന് അനുകൂലമായ സാഹചര്യം. ഉദ്യോഗത്തിൽ നിന്നും കൂടിയ വരുമാനം ലഭിക്കും, സ്വന്തം പ്രവൃത്തികൾ വിജയത്തിലെത്തും.

പൂരാടം: കുടുംബത്തിൽ ഐശ്വര്യം, ധനാഭിവൃദ്ധിയുടെ സമയം, രോഗശാന്തി, ഇഷ്ട ഭക്ഷണ ലഭ്യത, സംസ്‌കാര സമ്പന്നമായി പെരുമാറും, നൂതന പദ്ധതികൾ ആസൂത്രണം ചെയ്യും.

ഉത്രാടം: കലാരംഗത്ത് പുതിയ കൂടിച്ചേരലുകൾ ഉണ്ടാകും, ദാമ്പത്യ ജീവിതം സമാധാന പൂർണ്ണമാകും. പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, വിദേശവാസം ഗുണം ചെയ്യും.

തിരുവോണം: കലാപരമായ കാര്യങ്ങളിൽ അതിയായ താൽപ്പര്യം, ഔദ്യോഗികമായി ദൂരയാത്രകൾ, ആഗ്രഹ സാഫല്യം, വിനോദ യാത്രകൾ നടത്തും, ആത്മവിശ്വാസം വളരും.

അവിട്ടം: അമിതമായ ആവേശം എല്ലാകാര്യത്തിലും കാണിക്കും, മനോദുഃഖം, നിർബന്ധബുദ്ധി കാണിക്കും, പണത്തിന് ബുദ്ധിമുട്ടുണ്ടാകും, തൊഴിലിൽ ഉന്നതി, ദാമ്പത്യസുഖക്കുറവ്.

ചതയം: ഔഷധം ഉപയോഗിക്കേണ്ടി വരും, ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥകൾ ഉണ്ടാകും. ദാമ്പത്യ സുഖക്കുറവ്, വലിയ പ്രതീക്ഷവച്ചു ചെയ്ത പലതും നഷ്ടത്തിൽ കലാശിക്കും.

പൂരുരുട്ടാതി: വിവാദങ്ങളിൽ അകപ്പെടാതെ സൂക്ഷിക്കണം, അപമാനം, ആരോഗ്യപരമായി അസ്വസ്ഥതകൾ, കൂട്ടുകാരുടെ നിർബന്ധങ്ങൾക്ക് വഴങ്ങി അബദ്ധത്തിൽ ചെന്ന് ചാടരുത്.

ഉത്തൃട്ടാതി: വിശ്വസ്ഥർ അവശ്യ സമയത്ത് സഹായിക്കില്ല. തെറ്റിദ്ധാരണകൾ വന്നുഭവിക്കും, വിഷയാസക്തി കാരണം ധനനഷ്ടം, സന്മാർഗ്ഗത്തിൽ നിന്നും വ്യതിചലിക്കാൻ പ്രേരണ.

രേവതി: വിലപിടിച്ച വസ്തുക്കളും രേഖകളും നഷ്ടപ്പെടും, രോഗങ്ങൾ കൊണ്ടുള്ള ധനചെലവ്, ദാമ്പത്യ വിഷയങ്ങളിൽ അസുഖകരമായ അവസ്ഥ, ശത്രു ദോഷം.

TAGS: LOTTERY, WEALTH, JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.