
ശിവഗിരി: ശ്രീനാരായണഗുരുദേവൻ ഹോമമന്ത്റം രചിച്ചതിന്റെ ശതാബ്ദി പ്രമാണിച്ച് ശിവഗിരിയിൽ 30ന് രാവിലെ 6.30ന് ശാന്തിഹവനമഹായജ്ഞം നടക്കും.51 ഹോമകുണ്ഡങ്ങളിലായി 500 പരികർമ്മികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഹോമത്തിൽ ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ മുഖ്യാചാര്യനാകും. ജനറൽസെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ കാർമ്മികത്വവും ശിവഗിരിമഠം വൈദികാചാര്യൻ സ്വാമി ശിവനാരായണതീർത്ഥ, സ്വാമി ജ്ഞാനതീർത്ഥ, സജീവൻശാന്തി എന്നിവർ വൈദികകാർമ്മികത്വവും വഹിക്കും. ഗുരുദേവകൃതികളും ഗുരുദേവനെ സ്തുതിച്ചുകൊണ്ട് മഹാത്മാക്കളെഴുതിയ സംസ്കൃതകഥനങ്ങളും ഗുരുദേവനെക്കുറിച്ചുളള സങ്കീർത്തനങ്ങളും പ്രയോജനപ്പെടുത്തി ഗുരുദേവൻ രചിച്ച ഹോമമന്ത്റം ഉപയോഗിച്ച് നടത്തുന്ന യജ്ഞത്തിൽ പരികർമ്മികളാകാൻ ആഗ്രഹിക്കുന്നവർ ശിവഗിരിയിലെ ഗുരുധർമ്മപ്രചരണസഭാ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 7012721492, 9496504181
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |