
തിരുവനന്തപുരം: മെഡിസെപ് നടത്തിപ്പിൽ ഡേറ്റ കൈകാര്യം ചെയ്തതിലും വീഴ്ചയുണ്ടായതായി ആരോപണം. ജീവനക്കാരുടേയും ആശ്രിതരുടേയും വിവരങ്ങൾ, ഫോൺനമ്പർ, അസുഖങ്ങൾ,ചികിത്സാചരിത്രം തുടങ്ങിയ അതീവ രഹസ്യ സ്വഭാവമുള്ള ഡേറ്റ ഒരു സുരക്ഷാ ക്രമീകരണവുമില്ലാതെ സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈമാറിയെന്നാണ് ആക്ഷേപം.
ഡേറ്റാ സംരക്ഷണം ഉറപ്പാക്കാനാണ് സ്വകാര്യ സ്ഥാപനങ്ങളെ ഒഴിവാക്കി പൊതുമേഖലാ സ്ഥാപനമായ ഒാറിയന്റൽ ഇൻഷ്വറൻസ് കമ്പനിക്ക് മെഡിസെപ് കരാർ നൽകിയത്. എന്നാൽ, അവരിത് രണ്ട് സ്വകാര്യ കമ്പനികൾക്ക് ഉപകരാർ നൽകുകയും ഡേറ്റകൾ കൈമാറുകയും ചെയ്തു. ഇതോടെ ഡേറ്റാ സംരക്ഷണം സംബന്ധിച്ച സർക്കാർ നയത്തിൽ വീഴ്ചയുണ്ടായെന്നാണ് ആരോപണം. സർക്കാർ ഇക്കാര്യം ഗൗരവത്തോടെയാണ് കാണുന്നത്. 5.59 ലക്ഷം ജീവനക്കാർ, 6.01 ലക്ഷം പെൻഷൻകാർ, 19.86 ലക്ഷം ആശ്രിതർ ഉൾപ്പെടെ 31.46 ലക്ഷം പേരാണ് മെഡിസെപിലുള്ളത്.
കരാർ പ്രകാരം പരാതികൾ പരിഹരിക്കാൻ ഒാംബുഡ്സ്മാനെ നിയോഗിക്കണമെന്ന വ്യവസ്ഥയും നടപ്പായിട്ടില്ല. പകരം ഇൻഷ്വറൻസ് കമ്പനിയുടെ തന്നെ പ്രതിനിധികൾ ഉൾപ്പെടുന്ന സമിതിയെയാണ് പരാതി പരിഹാരത്തിന് ചുമതലപ്പെടുത്തിയത്. ഇതിനെതിരെയും ആക്ഷേപമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |