SignIn
Kerala Kaumudi Online
Saturday, 25 April 2026 6.15 PM IST

അരലക്ഷം രൂപ ശമ്പളം, നിയമനം തിരുവനന്തപുരത്ത്; 50 വയസ് കഴിയാത്തവർ ഉടൻ അപേക്ഷിക്കൂ

Increase Font Size Decrease Font Size Print Page
career

തിരുവനന്തപുരത്തെ അഡ്വാൻസ്‌ഡ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്‌തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പ്രോജക്‌ട് സയന്റിസ്റ്റ്, ടെക്‌നിക്കൽ അസിസ്റ്റന്റ്, അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്.

ഓരോ തസ്‌തികകളിലും വേണ്ട യോഗ്യതയും പ്രവൃത്തി പരിചയവും ശമ്പളവും അറിയാം:

പ്രോജക്‌ട് സയന്റിസ്റ്റ്

വെറ്ററിനറി, ധനസഹായം എന്നീ വകുപ്പുകളിലാണ് പ്രോജക്‌ട് സയന്റിസ്റ്റുമാരുടെ ഒഴിവുള്ളത്. ഒരു ഒഴിവ് വീതമാണുള്ളത്. 40 വയസാണ് പ്രായപരിധി. മേയ് നാലാണ് വെറ്ററിനറിവിഭാഗത്തിൽ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി. ധനസഹായ വിഭാഗത്തിൽ ഏപ്രിൽ 29ന് രാവിലെ പത്ത് മണിക്ക് മുമ്പ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

വെറ്ററിനറി വിഭാഗത്തിൽ അംഗീകൃത വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ, വെറ്ററിനറി പാത്തോളജി, വെറ്ററിനറി മൈക്രോബയോളജി, ബാക്‌ടീരിയോളജി, വൈറോളജി, ഇമ്മ്യൂണോളജി, ആനിമൽ ജനറ്റിക്‌‌സ് ആന്റ് ബ്രീഡിംഗ് തുടങ്ങിയ വിഷയങ്ങളിലെ എംവിഎസ്‌സി ബിരുദം, ലാബ് മൃഗങ്ങളെ കൈകാര്യം ചെയ്യാനുള്ള പരിചയം എന്നിവയാണ് വേണ്ട യോഗ്യത. 55,000 രൂപയാണ് മാസശമ്പളം. ഒരു വർഷത്തേക്കാണ് നിയമനം. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കാലാവധി നീട്ടിയേക്കാം.

ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ലൈഫ് സയൻസിലെ ഏതെങ്കിലും വിഷയത്തിൽ പിഎച്ച്‌ഡി ബിരുദവും മാമലിയൻ സെൽ കൾച്ചറിലും മോളിക്യുലർ ബയോളജി ടെക്‌നിക്കുകളിലുമുള്ള പരിചയവുമാണ് കുറഞ്ഞ യോഗ്യത. സംസ്ഥാന/ കേന്ദ്ര സർക്കാർ ഗവേഷണ സ്ഥാപനങ്ങളിലെ വൈറോളജി, മൈക്രോബയോളജി, മോളിക്യുലർ ബയോളജി ലാബുകളിലെ പ്രോജക്‌ട് സയന്റിസ്റ്റ്/ തത്തുല്യ തസ്‌തികകലിലെ പ്രവൃത്തിപരിചയം, വൈറസ് ഐസൊലേഷൻ, ബയോഅസ്സേ ഡെവലപ്‌മെന്റ് എന്നിവയിൽ പ്രവൃത്തിപരിചയം അഭികാമ്യമാണ്. 56,000 രൂപയാണ് പ്രതിമാസ ശമ്പളം.

ടെക്‌നിക്കൽ അസിസ്റ്റന്റ്

ഈ തസ്‌തികയിൽ ഒരു ഒഴിവാണുള്ളത്. 40 വയസാണ് പ്രായപരിധി. ലൈഫ് സയൻസിൽ 60 ശതമാനം മാർക്കോടെയുള്ള ബിരുദവും സംസ്ഥാന/ കേന്ദ്ര സർക്കാർ ഗവേഷണ സ്ഥാപനങ്ങളിൽ ടെക്‌നിക്കൽ അസിസ്റ്റന്റ്/ പ്രോജക്‌ട് അസിസ്റ്റന്റ് എന്ന നിലയിലുള്ള പ്രവർത്തന പരിചയവും ഉണ്ടായിരിക്കണം. ബാക്‌ടീരിയൽ, മാമലിയൻ, യീസ്റ്റ് അല്ലെങ്കിൽ ഇൻസെക്‌റ്റ് സെൽ എക്‌സ്‌പ്രഷൻ സിസ്റ്റങ്ങളിൽ പ്രവർത്തിച്ച പരിചയവും ഫെർമെന്റുകൾ/ ബയോറിയാക്‌ടറുകൾ പ്രവർത്തിപ്പിക്കാനുള്ള കഴിവും അഭികാമ്യമാണ്. മാസം 20,000രൂപയാണ് ശമ്പളം. ഏപ്രിൽ 29 രാവിലെ 10 മണിക്ക് മുമ്പ് അപേക്ഷകൾ സമർപ്പിക്കണം.

അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ

ഈ തസ്‌തികയിലേക്ക് ഡെപ്യൂട്ടേഷൻ വഴി ഒരു ഒഴിവാണുള്ളത്. 50 വയസാണ് ഉയർന്ന പ്രായപരിധി. അംഗീകൃത സർവകലാശാലയിൽ നിന്ന് ഫസ്റ്റ് ക്ലാസ് ബിരുദമാണ് അക്കാഡമിക് യോഗ്യത. സംസ്ഥാന അല്ലെങ്കിൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ ശമ്പള സ്‌കെയിൽ അല്ലെങ്കിൽ തത്തുല്യമായ ശമ്പള സ്‌കെയിലിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. കമ്പ്യൂട്ടറൈസ്‌ഡ് അഡ്‌മിനിസ്ട്രേഷൻ, നിയമ, സാമ്പത്തിക കാര്യങ്ങളിൽ പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തേക്കാണ് നിയമനം. ആവശ്യകതയനുസരിച്ച് ഒരു വർഷം കൂടി നീട്ടാൻ സാദ്ധ്യതയുണ്ട്. മേയ് പത്ത് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് അപേക്ഷകൾ സമർപ്പിക്കണം.

TAGS: CAREER, JOB, HIGH SALARY JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.