
കൊച്ചി: വൈ.എം.സി.എ ദേശീയ അദ്ധ്യക്ഷനായി സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. എറണാകുളം വൈ.എം.സി.എയിൽ ചേർന്ന ത്രിവത്സര കൗൺസിലിൽ നിലവിലെ ദേശീയ അദ്ധ്യക്ഷൻ വിൻസെന്റ് ജോർജിനെയാണ് പരാജയപ്പെടുത്തിയത്. കെ.എസ്. പ്രേമാനന്ദ്, (ശിവഗംഗ), ടി. സുമൻ ത്യാഗരാജ് (വൈ.എസ്.ആർ തടിഗടപ്പ, വിജയവാഡ) എന്നിവരാണ് പുതിയ വൈസ് പ്രസിഡന്റുമാർ.
അണ്ടർ 30 വൈസ് ചെയർപേഴ്‌സണായി മഹിമ തുർക്കി അഗർവാൾ (ന്യൂ ബദാഗഡ്), ദേശീയ ട്രഷററായി ഡോ. പീറ്റർ വിൽസൺ പ്രഭാകർ (പുത്തൂർ) എന്നിവരെ തിരഞ്ഞെടുത്തു. ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.
ജസ്റ്റിസ് കുര്യൻ ജോസഫ് ഒക്കൽ വൈ.എം.സി അംഗമാണ്. വൈ.എം.സി.എ ചെന്നൈ ഫിസിക്കൽ എഡ്യുക്കേഷൻ കോളേജ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |