
തിരുവനന്തപുരം:ശ്രീനാരായണ ഗുരുകുലം മഠാധിപതി സ്വാമി മുനി നാരായണ പ്രസാദിന്റെ സമാധിയിൽ പ്രമുഖ പ്രവാസി വ്യവസായിയും മുരള്യാ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ.മുരളീധരൻ അനുശോചനം രേഖപ്പെടുത്തി.
ശ്രീ നാരായണ ദർശനത്തെ നെഞ്ചോട് ചേർത്തു പിടിച്ച മുനി നാരായണ പ്രസാദ് അറിവിന്റെ സൂര്യതേജസായിരുന്നു.ഗുരുദേവനെ കുറിച്ചും ആത്മീയതയെ കുറിച്ചുമുള്ള ഏത് സംശയത്തിനും മറുപടി നൽകാൻ കഴിഞ്ഞിരുന്ന സന്യാസി ശ്രേഷ്ഠനായിരുന്നു ഗുരു മുനി നാരായണ പ്രസാദ്.സമൂഹത്തിന് വലിയൊരു ദാർശനികനെയും, തന്റെ വ്യക്തി ജീവിതത്തിൽ വലിയൊരു ആത്മബന്ധവുമാണ് നഷ്ടപ്പെട്ടത്.തന്റെ ബിസിനസിലും വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും ഉപദേശങ്ങളും നിർദേശങ്ങളും തന്നിരുന്ന സന്യാസി വര്യനാണ് .അഞ്ചലിലെ കുടുംബ വീട്ടിലും അബുദാബിയിലെ വീട്ടിലും തന്നോടൊപ്പം താമസിച്ചിരുന്ന ഗുരു മുനി നാരായണ പ്രസാദിന്റെ സമാധിയിൽ അതിയായ വേദനയും ദു:ഖവും കെ മുരളീധരൻ രേഖപ്പെടുത്തി..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |