SignIn
Kerala Kaumudi Online
Sunday, 26 April 2026 10.40 PM IST

പ്രണയ കാര്യങ്ങളിൽ അനുകൂല തീരുമാനം, വിലപ്പെട്ട വസ്തുക്കൾ നഷ്ടപ്പെടും: ഈ നാളുകാർ നാളെ ശ്രദ്ധിക്കണം

Increase Font Size Decrease Font Size Print Page
astro

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91-9633721128, ഇ-മെയിൽ: samkhiyarathnam@gmail

2026 ഏപ്രിൽ 27 - 1201 മേടം 14 തിങ്കളാഴ്ച. ( 37 നാഴിക 46 വിനാഴിക വരെ പൂരം നക്ഷത്രം ശേഷം ഉത്രം നക്ഷത്രം)

[ ഏകാദശി തിഥി 30 നാഴിക 09 വിനാഴിക വരെ ] ( രാഹുകാലം 7.30 മണി മുതൽ 9 മണി വരെ )


അശ്വതി: കച്ചവട സംരംഭത്തിനുള്ള തടസ്സങ്ങൾ മാറി കിട്ടും, ജീവിത പങ്കാളിക്ക് തൊഴിലിൽ മേന്മ ഉണ്ടാകും,
ഇഷ്ട കാര്യങ്ങൾ അനായാസമായി സാധിച്ചെടുക്കും, ആത്മവിശ്വാസം വർദ്ധിക്കും, സാബത്തക രംഗം പുഷ്ടി പ്രാപിക്കും.

ഭരണി: സ്വന്തക്കാരുടെ സഹായത്താൽ വ്യാപാരം വിപുലമാക്കും. അഭിവൃദ്ധിയും ശുഭ പ്രതീക്ഷയും ഉണ്ടാകും. പുതിയ കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്യും, സൽകർമ്മങ്ങൾ അനുഷ്ഠിക്കും, ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.

കാര്‍ത്തിക: ദാമ്പത്യ കലഹങ്ങൾ ഒഴിവാകും, വസ്തുക്കളുടെ ക്രയവിക്രയങ്ങളിൽ നേട്ടങ്ങൾ ഉണ്ടാകും, അവസരത്തിനൊത്ത് പെരുമാറാൻ സാധിക്കും. സഹപ്രവർത്തകരുടെ സഹകരണം ഉണ്ടാകും, വിദ്യാഭ്യാസ പുരോഗതി കൈവരിക്കാൻ സാധിക്കും.

രോഹിണി: സ്വകാര്യസ്ഥാപന നടത്തിപ്പിൽ നേട്ടങ്ങൾ ഉണ്ടാകും, ബന്ധുജനങ്ങളെ കണ്ടു മുട്ടും, വിദേശത്ത് നിന്നും ശുഭ വാര്‍ത്തകള്‍ ശ്രവിക്കും. മുൻ കാലങ്ങളിൽ ചെയ്ത സൽകർമ്മങ്ങൾ ഗുണം ചെയ്യും, കഠിന പരിശ്രമം നടത്തി വിജയം നേടും, ജനശ്രദ്ധ പിടിച്ചു പറ്റുന്ന രീതിയിൽ പ്രവർത്തിക്കും

മകയിരം: തൊഴിൽ രംഗത്ത് പുരോഗതി കുറയുകയും മേൽ ഉദ്യോഗസ്ഥരുടെ വിദ്വേഷം സമ്പാദിക്കുകയും ചെയ്യും,
വിവഹാദി കാര്യങ്ങളുടെ തടസ്സങ്ങൾ നീങ്ങും, അനുകൂലമായ രീതിയിൽ തൊഴിൽ മാറ്റം, അന്യരെ ഉപദേശിച്ചു നന്നാക്കാൻ സാധിക്കും.

തിരുവാതിര: സഹോദരങ്ങളുമായിട്ട് ഉള്ള ബന്ധം മെച്ചപ്പെടും, അന്യദേശ വാസത്തിനുള്ള തടസ്സങ്ങൾ മാറിക്കിട്ടും, കുടുംബ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പ്രകടിപ്പിക്കേണ്ടി വരും, സാബത്തിക പരമായി ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടും, യാത്രകൾ മാറ്റി വയ്ക്കുക.

പുണര്‍തം: ധനം സമ്പാദിക്കാൻ ഉള്ള മാർഗ്ഗങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കണം, കലാരംഗത്ത് നിന്നും അംഗീകാരങ്ങൾ ലഭിക്കും, സാഹിത്യകാരന്മാരുടെ സൃഷ്ടികൾ പ്രസിദ്ധീകരിക്കാൻ സാധ്യത കൂടുതലാകും, വസ്തു വാഹനങ്ങൾ എന്നിവ ക്രയവിക്രയം ചെയ്യാനാകും, കലാരംഗത്ത് പുതിയ അവസരങ്ങളും സാധ്യതകളും.

പുയം: പങ്ക് കച്ചവടത്തില്‍ നഷ്ടം, ഭൂമിവില്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും.
ഈശ്വരാനുഗ്രഹം വർദ്ധിപ്പിക്കാൻ ശ്രമിക്കണം, നഷ്ടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്, രേഖകളും മറ്റും ഒപ്പിടുന്നത് മറ്റൊരു അവസരത്തിലേക്ക് മാറ്റി വയ്ക്കുക.

ആയില്യം: ദാമ്പത്യ ജീവിതത്തിൽ അസ്വസ്ഥതകൾ വർദ്ധിക്കും, രാഷ്ട്രീയ പ്രവർത്തകർക്ക് പൊതുജന പിന്തുണ നഷ്ടപ്പെടും, ശത്രു ദോഷം,
ക്രയവിക്രയങ്ങളിൽ നഷ്ടങ്ങൾക്ക് സാധ്യതയുണ്ട്, പൂർവ്വകാല സുഹൃത്തിനെ കാണാൻ സാധിക്കും, ജനപിന്തുണ നഷ്ടപ്പെടും.

മകം: ഔദ്യോഗിക രംഗത്ത് കൂടുതൽ കരുതൽ അവശ്യമാണ്, വിവാഹാലോചനകൾക്ക് തടസ്സങ്ങൾ നേരിടും. ആത്മവിശ്വാസം പ്രകടിപ്പിക്കും, സധൈര്യം പ്രശ്നങ്ങളെ നേരിട്ട് മുന്നോട്ട് പോവുക, നഷ്ട സാധ്യതകളെ മുൻകൂട്ടി കണ്ട് പെരുമാറണം.

പൂരം: അസാധ്യമാണ് എന്ന് കരുതിയ കാര്യങ്ങൾ നിഷ്പ്രയാസം സാധിച്ചെടുക്കാൻ പറ്റും, അവകാശ തർക്കങ്ങളിൽ അനുകൂല വിധി സമ്പാദിക്കും, കുടുംബ ബന്ധങ്ങൾ കൂടുതൽ ശക്തമാകും, സഹപ്രവർത്തകർ കൂടുതൽ ആത്മാർത്ഥമായി പെരുമാറും, വിവാഹ ആലോചനകൾ വരും.

ഉത്രം: തൊഴിൽ മാറ്റം ഗുണകരമാകും, പുതിയ സംരഭങ്ങള്‍, ശുഭാപ്തി വിശ്വസം വർധിക്കും, സ്വന്തമായി തൊഴിലോ ബിസിനസ്സോ ചെയ്യുന്നവർക്ക് നേട്ടങ്ങൾ, ഉന്നതരുടെ സഹായ സഹകരണങ്ങൾ തുടർന്നും ലഭിക്കും, സർക്കാർ തലത്തിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും.

അത്തം: കുടുംബത്തിൽ സന്തോഷം സമാധാനം എന്നിവ നിലനിർത്താൻ ശ്രമിക്കണം, പൂർവ്വിക സ്വത്ത് അനുഭവത്തിൽ വരും, ശുഭാപ്തി വിശ്വാസം വർദ്ധിക്കും, സ്ത്രീകൾ മൂലം ഗുണകരമായ അനുഭവങ്ങൾ ലഭിക്കും, മറ്റുള്ളവരെ സഹായിക്കാൻ അവസരങ്ങൾ ലഭിക്കും.

ചിത്തിര: സുഖാനുഭവങ്ങള്‍, ഇഷ്ട ഭക്ഷണ ലബ്ധി. വിമര്‍ശിച്ചു കൊണ്ടിരുന്നവര്‍ അനുകൂലമായി സംസാരിക്കും. ബന്ധുക്കൾ മൂലം പുതിയ അവസരങ്ങളും സാധ്യതകളും ലഭിക്കും, സർക്കാർ ഇടപെടലുകൾ കൊണ്ട് നേട്ടങ്ങൾ കൈവരിക്കും, കടമകൾ നിറവേറ്റാൻ വേണ്ടത്ര ഉത്സാഹം കാണിക്കും

ചോതി: അന്യദേശത്ത് ജോലി സാധ്യതയോ ധന സഹായമോ ലഭിക്കും, ശത്രുക്കളിൽ നിന്നുള്ള ഉപദ്രവങ്ങൾ കുറയും,
കൂടുതൽ അധ്വാനിക്കുന്നതിനാൽ വരവ് വർദ്ധിപ്പിക്കാൻ സാധിക്കും, അശരണരെ സഹായിക്കും, ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.

വിശാഖം: ബന്ധങ്ങളിൽ സമചിത്തത പാലിക്കണം, ലഹരിയുടെ ഉപയോഗം പൂർണമായി ഒഴിവാക്കണം,
പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവം നിയന്ത്രിക്കണം, കൂട്ട് കെട്ടുകൾ പ്രയോജനം ചെയ്യും, വ്യവഹാരങ്ങളിൽ ഒരു പുതിയ വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് വിജയം നേടാൻ സാധിക്കുന്നതാണ്.

അനിഴം: സന്താനത്തിന്റെ തൊഴിൽ നേട്ടത്തിന് ഉന്നതതല ബന്ധങ്ങൾ സഹായകരമാകും. പ്രീയപ്പെട്ടവരുടെ മംഗള കർമ്മത്തിൽ പങ്കെടുക്കും, ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ സാധിക്കില്ല, അനാവശ്യമായി അന്യരുടെ കാര്യങ്ങളിൽ ഇടപെടുന്നത് ഒഴിവാക്കണം

കേട്ട: കച്ചവട സംബന്ധമായ തർക്കങ്ങളിൽ ഒത്തുതീർപ്പ് ഉണ്ടാവും, സാമ്പത്തിക ഇടപാടുകളിൽ വളരെ നല്ല ശ്രദ്ധ പ്രകടിപ്പിക്കണം, മാറ്റങ്ങൾക്ക് വഴങ്ങേണ്ടി വരും, സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ അനുകൂലമായ സാഹചര്യങ്ങൾ സംജാതമാകും.

മൂലം: അയക്കാരുമായുള്ള വസ്തു തർക്കത്തിന് പരിഹാരം ലഭിക്കും, കർമ്മരംഗത്ത് ഗുണകരമായ പരിവർത്തനങ്ങൾ സംഭവിക്കും,
സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാൻ സാധിക്കും, പഠനരംഗത്ത് നേട്ടങ്ങൾ കൈവരിക്കും, പൂർത്തിയാക്കാൻ സാധിക്കാതെ പോയ സംഗതികൾ പൂർത്തീകരിക്കാൻ സാധിക്കും.
പൂരാടം: അപകടഘട്ടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെടും, ചെലവുകൾ നിയന്ത്രിക്കണം, വ്യാപാര മേഖല വിപുലീകരിക്കാൻ അനുകൂലമായ സമയം,, അഭിമാനകരമായ സംഗതികൾ നടക്കും, മറ്റുള്ളവരുടെ തെറ്റിദ്ധാരണകൾ മാറും.

ഉത്രാടം: ഏത് കാര്യം ആലോചിച്ചു മാത്രം തീരുമാനമെടുക്കുക. ആരോഗ്യപരമായി കരുതല്‍ വേണം, മാനഹാനി. ഈശ്വരാധീനക്കുറവ് അനുഭപ്പെടും, വിപരീത സാഹചര്യങ്ങളെ സമചിത്തതയോടെ നേരിടാൻ ശ്രമിക്കണം, ശത്രു ദോഷം, അശുഭകരമായ വാർത്തകൾ ശ്രവിക്കും.

തിരുവോണം: ക്ഷമ ഇല്ലാത്ത സംസാരങ്ങളും മുൻകോപവും ആപത്ത് വരുത്തി തീർക്കും,
സുഖഭോഗങ്ങൾക്ക് ഉള്ള ആസക്തി വർദ്ധിക്കും, സർക്കാറിൽ നിന്നും പ്രതികൂല നടപടികൾ നേരിടേണ്ടി വരും, വിലപ്പെട്ട വസ്തുക്കൾ നഷ്ടപ്പെടും.

അവിട്ടം: ആരോഗ്യപരമായ കാര്യങ്ങളെല്ലാം കൂടുതൽ ശ്രദ്ധിക്കണം, വ്യവസ്ഥകൾ പാലിക്കാത്തതിനാൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും, മത്സരങ്ങളിൽ പരാജയം, സന്താനങ്ങളുടെ കാര്യത്തിൽ പ്രയാസങ്ങൾ, വീട് വിട്ട് നിൽക്കേണ്ടി വരും, പ്രതീക്ഷകൾ അസ്ഥാനത്താകും, പൊതുരംഗത്ത് അഭിമാന ക്ഷതം.

ചതയം: പരിശ്രമങ്ങള്‍ക്ക് അനുകുലമായ ഫലം കിട്ടില്ല. അവസരങ്ങൾ നഷ്ടപ്പെടും, വ്യാപാര മേഖലയിൽ തടസ്സങ്ങൾ, കുടുംബത്തിന്റെ ശ്രേയസിനായി കൂടുതൽ പരിശ്രമങ്ങൾ നടത്തേണ്ടി വരും, എല്ലാ രംഗങ്ങളിലും മുതിർന്നവരുടെ. ഉപദേശം തേടുക.

പൂരുരുട്ടാതി: സന്താനത്തിന്റെ മംഗല്യ തടസ്സം മാറി കിട്ടും, തൊഴിൽ രംഗത്ത് ശമ്പള വർദ്ധനയുണ്ടാകും,
ജനപ്രീതി നേടും, കുടുംബാംഗങ്ങളിലുള്ള വിശ്വാസം വർദ്ധിക്കും, വിശിഷ്ട വ്യക്തികളും ആയി സഹകരിക്കാൻ സന്ദർഭങ്ങൾ വരികയും ചെയ്യും.

ഉത്തൃട്ടാതി: പ്രണയ കാര്യങ്ങളില്‍ അനുകൂല തീരുമാനം, ശത്രു ജയം,
സാമ്പത്തിക ഭദ്രത കൈവരിക്കും, അങ്കലാപ്പിൽ ആയിരുന്ന സംഗതികളിൽ സമാധാന പൂർവ്വമായ തീരുമാനങ്ങൾ ഉണ്ടാകും, ഉദ്യോഗാർഥികൾക്ക് അനുകൂലമായ സമയമാണ്.

രേവതി: വ്യക്തിപരമായ ഉള്ള നേട്ടത്തിനുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തരുത്, പരമ്പരാഗത തൊഴിൽ രംഗത്ത് അവസരങ്ങൾ ലഭിക്കും, കുടുംബ സ്വത്തിന്റെ പേരിൽ തീരുമാനങ്ങൾ കൈവരിക്കും, നൂതന ആശയങ്ങൾ നടപ്പാക്കാൻ കഴിയും.

TAGS: ASTROLGY, ASTRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.